ബംഗളൂരു: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വൻറി20 പരമ്പരയിലെ അവസാന മത്സരത്തിന് ഞായറാഴ് ച ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം വേദിയാവുേമ്പാൾ ആതിഥേയരുടെ ലക്ഷ്യം പരമ്പര വിജയം. ധരംശാലയിൽ നടന്ന ആദ്യ കളി മഴയിൽ മുങ്ങിയശേഷം മൊഹാലിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഏഴു വിക്കറ്റിെൻറ ആധികാരിക വിജയം കരസ്ഥമാക്കിയിരുന്നു. അതേസമയം, അവസാന കളി ജയിച്ച് പരമ്പരയിൽ സമനില പിടിക്കാനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമം.
ബൗളർമാരുടെ ഭേദപ്പെട്ട പ്രകടനത്തിെൻറയും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ബാറ്റിങ് മാസ്റ്റർക്ലാസിെൻറയും കരുത്തിലായിരുന്നു മൊഹാലിയിൽ ഇന്ത്യൻ വിജയം. പരിക്കുമാറിയെത്തിയ ഓപണർ ശിഖർ ധവാനും മികച്ച ബാറ്റിങ് കാഴ്ചവെച്ചിരുന്നു. ഇരുവർക്കുമൊപ്പം രോഹിത് ശർമകൂടി കത്തിക്കയറിയാൽ ദക്ഷിണാഫ്രിക്ക വിയർക്കും. നാലാം നമ്പറിലെത്തുന്ന ഋഷഭ് പന്തിെൻറ മോശം ഫോമാണ് ഇന്ത്യയെ അലട്ടുന്ന പ്രശ്നം. എന്നാൽ, പിന്നാലെ വരുന്ന േശ്രയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ എന്നിവരുടെ ബാറ്റിങ് മികവ് ടീമിന് തുണയാവും. പ്രമുഖർക്ക് വിശ്രമം അനുവദിക്കപ്പെട്ട ബൗളിങ് ഡിപ്പാർട്മെൻറിൽ പേസർ ദീപക് ചഹാറിെൻറയും സ്പിന്നർമാരായ വാഷിങ്ടൺ സുന്ദർ, രാഹുൽ ചഹാർ എന്നിവരുടെയും പ്രകടനത്തിലേക്കാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.
മറുഭാഗത്ത് ഏറെ പുതുമുഖങ്ങളുമായി നവനായകൻ ക്വിൻറൺ ഡികോകിെൻറ കീഴിലിറങ്ങുന്ന ദക്ഷിണാഫ്രിക്കക്ക് നഷ്ടപ്പെടാനൊന്നുമില്ല. ബാറ്റിങ്ങിൽ ഡികോക്തന്നെയാണ് പ്രധാന ആശ്രയം. ഡേവിഡ് മില്ലർ, റീസ ഹെൻഡ്രിക്സ്, റാസി വാൻഡർ ഡുസൻ, തെംബ ബാവുമ എന്നിവരുടെ പ്രകടനവും നിർണായകമാവും. കാഗിസോ റബാദയുടെ നേതൃത്വത്തിലുള്ള ബൗളിങ് നിരയിൽ ആൻഡിലെ ഫെഹ്ലുക്വായോ, ആൻറിച് നോർയെ, തബ്രീസ് ശംസി എന്നിവരാണ് അണിനിരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.