തിരുവനന്തപുരം: അണ്ടർ 19 ക്രിക്കറ്റ് ചതുർദിന മത്സരത്തിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്ര ിക്കക്ക് ബാറ്റിങ് തകർച്ച. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയെ 152 റൺസിന് ചുരുട്ടിക്കെട്ടിയാണ് ഇന്ത്യയുടെ യുവനിര തിങ്കളാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കളംപിടിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 112 എന്ന നിലയിലാണ്. ഓപണർ ദിവ്യാംശ് (രണ്ട്), മലയാളി താരം വത്സൽ ഗോവിന്ദ് (25) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ബുവേന്ദ്ര ജയ്സ്വാളിെൻറ (81*) അർധസെഞ്ച്വറിയാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. ദക്ഷിണാഫ്രിക്കയുടെ റുവാൻ ടർബ്ലഞ്ചി (51), ബ്രയിസ് പാർസൺ (64) എന്നിവരാണ് ടോപ് സ്കോറർ. ഇന്ത്യക്കായി മനിഷി അഞ്ചു വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.