പുണെ: ആദ്യ കളിയിലെ തോൽവിക്ക് അതേ നാണയത്തിൽ തിരിച്ചടിച്ച ഇന്ത്യ ആറ് വിക്കറ്റ് ജയവുമായി ന്യൂസിലൻഡിനെതിരായ പരമ്പരയിൽ തിരിച്ചെത്തി. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തതിൽ അരേങ്ങറിയ രണ്ടാം ഏകദിനത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവീസിനെ 50 ഒാവറിൽ 230 റൺസിലൊതുക്കിയ ഇന്ത്യ 24 പന്ത് ബാക്കിയിരിക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകാണുകയായിരുന്നു.
പേസ് ബൗളർമാരുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് മേൽക്കൈ നൽകിയത്. 45 റൺസിന് മൂന്ന് വിക്കറ്റ് പിഴുത ഭുവനേശ്വർ കുമാറും 38 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും തുടക്കത്തിൽതന്നെ ഏൽപിച്ച ആഘാതത്തിൽനിന്ന് ന്യൂസിലൻഡ് ബാറ്റിങ്നിരക്ക് കരകയറാനേ ആയില്ല. രണ്ട് വിക്കറ്റുമായി യുസ്േവന്ദ്ര ചഹലും ഒരു വിക്കറ്റ് വീതവുമായി ഹാർദിക് പാണ്ഡ്യയും അക്സർ പേട്ടലും പിന്തുണ നൽകിയപ്പോൾ ന്യൂസിലൻഡിനെ എത്തിപ്പിടിക്കാവുന്ന സ്കോറിൽ ഒതുക്കാൻ ഇന്ത്യക്കായി. മുൻനിര തകർന്നശേഷം ടോം ലതാം (38), ഹെൻറി നിക്കോൾസ് (42), കോളിൻ ഗ്രാൻഡ്ഹോം (41) എന്നിവരുടെ ചെറുത്തുനിൽപാണ് കിവികൾക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ച്വറി നേടിയ ശിഖർ ധവാനും (68) ദിനേശ് കാർത്തികും (64 നോട്ടൗട്ട്) ആണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. ക്യാപ്റ്റൻ വിരാട് കോഹ്ലിയും (29) ഹാർദിക് പാണ്ഡ്യയും (30) പിന്തുണ നൽകിയപ്പോൾ രോഹിത് ശർമക്ക് (ഏഴ്) തിളങ്ങാനായില്ല. എം.എസ്. ധോണിയാണ് (18) കാർത്തികിനൊപ്പം പുറത്താവാതെ നിന്നത്. പരമ്പരയിലെ നിർണായക മായ അവസാന മത്സരം ഞായറാഴ്ച കാൺപൂരിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.