മെൽബൺ: അന്താരാഷ്ട്ര വനിതദിനത്തിൽ വനിത ക്രിക്കറ്റിെൻറ ട്വൻറി20 ഫോർമാറ്റിലെ പുതിയ രാജ്ഞിമാർ ഇന്ന് സിംഹാസനമേറും. അഞ്ചാം ലോകകിരീടവുമായി നിലവിലെ ജേതാക്കളായ ആ സ്ട്രേലിയ അപ്രമാദിത്വം തുടരുമോ അതോ കന്നി കിരീടവുമായി ഇന്ത്യ ചരിത്രം കുറിക്കുമേ ാ എന്നാണ് അറിയാനിരിക്കുന്നത്. ഇന്ത്യൻ സമയം ഉച്ചക്ക് 12:30ന് വിഖ്യാതമായ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആതിഥേയരെ നേരിടുേമ്പാൾ മത്സരസമ്മർദത്തെകൂടി മറികടക്കുക എന്ന താണ് ഇന്ത്യയുടെ പ്രഥമ ലക്ഷ്യം.
എന്നാൽ, ടൂർണമെൻറിൽ ഇതുവരെ ആസ്ട്രേലിയയെ തോൽപിച്ച (18 റൺസ്) ഏക ടീം തങ്ങളാണെന്ന കാര്യം ആത്മവിശ്വാസം നൽകും. വിജയിക്കാനായാൽ പിറന്നാൾദിനത്തിൽ ടീമിനെ കിരീടത്തിലേക്കു നയിച്ചതിെൻറ ഇരട്ടി സന്തോഷമായിരിക്കും ഇന്ത്യൻ നായിക ഹർമൻപ്രീത് സിങ്ങിനെ കാത്തിരിക്കുന്നത്.
നടുനിവർത്തണം
16കാരിയായ ഓപണർ ഷഫാലി വർമയുടെ വെടിക്കെട്ട് ബാറ്റിങ്ങും സ്ഥിരത പുലർത്തുന്ന സ്പിൻ ഡിപ്പാർട്മെൻറുമാണ് വുമൺ ഇൻ ബ്ലൂവിെൻറ കരുത്ത്. എന്നിരുന്നാലും സ്റ്റാർ ഓപണർ സ്മൃതി മന്ദാനയും ഹർമൻപ്രീതും കൂടി ഫോമിലെത്തേണ്ടത് അനിവാര്യമാണ്. ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന ത്രിരാഷ്ട്ര ടൂർണമെൻറിെൻറ ഫൈനലിൽ ഇതേ ആസ്ട്രേലിയയോട് ജയമുറപ്പിച്ചിരുന്ന ഇന്ത്യ മധ്യനിരയുടെ കൂട്ടത്തകർച്ചയുടെ ഫലമായി കിരീടം കൈവിടുകയായിരുന്നു. ഷഫാലി നൽകുന്ന മിന്നൽതുടക്കം വലിയ സ്കോറാക്കാൻ ഇന്ത്യൻ മധ്യനിര ഇനിയും പഠിച്ചിട്ടില്ല. നാലു മത്സരങ്ങളിൽ ഒരിക്കൽ പോലും ഇന്ത്യ 150 കടന്നില്ലെന്നതാണ് സത്യം. ഇൗ അവസരങ്ങളിലെല്ലാം ബൗളർമാരോടാണ് ടീം കടപ്പെട്ടിരിക്കുന്നത്.
സമ്മർദം മറികടക്കണം
വലിയ ടൂർണമെൻറുകളുടെ ഫൈനലിൽ ജയിക്കുന്നത് ആസ്ട്രേലിയക്ക് ശീലമാണെങ്കിൽ അവിടെ നിരായുധരാവുകയാണ് ഇന്ത്യയുടെ പതിവ്. 2017 ഏകദിന ലോകകപ്പിെൻറ ഫൈനലിലും 2018 ട്വൻറി20 ലോകകപ്പ് സെമിയിലും ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത് ഉദാഹരണം. അലീസ ഹീലി, ബെത് മൂണി, മെഗ് ലാനിങ് എന്നിവരടങ്ങിയ ഓസീസ് മുന്നേറ്റനിരയും ഇന്ത്യയുടെ പൂനം യാദവും തമ്മിലാണ് പ്രധാന പോരാട്ടം. പരിക്കേറ്റ സ്റ്റാർ ഓൾറൗണ്ടർ എലീസ് പെറിയുടെ അഭാവും ടീമിന് ക്ഷീണമാകും.
എം.സി.ജി നിറയും
ഫൈനൽ മത്സരത്തിന് മെൽബൺ നിറക്കാനാണ് ക്രിക്കറ്റ് ആസ്ട്രേലിയയുടെ ശ്രമം. ഇതിലൂടെ വനിത കായികരംഗെത്ത ഏറ്റവും കൂടുതൽ പേർ വീക്ഷിച്ച കളിയെന്ന റെക്കോഡാണ് അവർ ലക്ഷ്യമിടുന്നത്. 1999ൽ കാലിഫോർണിയയിലെ റോസ് ബൗളിൽ അമേരിക്കയും ചൈനയും തമ്മിൽ നടന്ന ഫിഫ വനിത ലോകകപ്പ് ഫൈനലാണ് (90,815 കാണികൾ) നിലവിൽ റെക്കോഡ് ബുക്കിൽ ഇടംപിടിച്ചിരിക്കുന്നത്. 75,000ത്തിലധികം ടിക്കറ്റുകൾ ഇതിനോടകം വിറ്റുപോയതിനാൽതന്നെ സംഘാടകർ തികഞ്ഞ പ്രതീക്ഷയിലാണ്. ലക്ഷത്തിലേറെ കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി സ്റ്റേഡിയത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.