ബ്രിസ്റ്റോൾ: ‘ഫൈനലി’ൽ ഇംഗ്ലണ്ടിനെ തകർത്ത ഇന്ത്യക്ക് ട്വൻറി20 പരമ്പര. റൺമഴ പെയ്ത മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. രോഹിത് ശർമയുടെ അപരാജിത സെഞ്ച്വറി (56 പന്തിൽ 100) ആയിരുന്നു മത്സരത്തിലെ ഹൈലൈറ്റ്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 199 എന്ന കൂറ്റൻ വിജയലക്ഷ്യം ഇന്ത്യ എട്ട് പന്ത് ബാക്കിയിരിക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടക്കുകയായിരുന്നു.
രോഹിതിെൻറ ട്വൻറി20യിലെ മൂന്നാം സെഞ്ച്വറിയാണിത്. അഞ്ച് സിക്സും 11 ഫോറുമടങ്ങിയതായിരുന്നു രോഹിതിെൻറ ഇന്നിങ്സ്. ക്യാപ്റ്റൻ വിരാട് കോഹ്ലി (29 പന്തിൽ 43), ഹാർദിക് പാണ്ഡ്യ (14 പന്തിൽ 33 നോട്ടൗട്ട്) എന്നിവരും ഇന്ത്യൻ ജയത്തിൽ പങ്കുവഹിച്ചു.
തകർത്തടിച്ച ജേസൺ റോയിയും (31 പന്തിൽ 67 റൺസ്) ജോസ് ബട്ലറും (21 പന്തിൽ 34) നൽകിയ തുടക്കമാണ് ഇംഗ്ലണ്ടിന് മികച്ച സ്കോർ സമ്മാനിച്ചത്. ഇരുവരും ചേർന്ന് എട്ട് ഒാവറിൽ 94 റൺസ് ചേർത്തു. അലക്സ് ഹെയിൽസ് (30), ജോണി ബെയർസ്റ്റോ (25) എന്നിവരും തിളങ്ങിയതോടെ 200 കടക്കുമെന്ന് തോന്നിച്ച ഇംഗ്ലണ്ടിനെ അവസാന ഘട്ടത്തിൽ മികേവാടെ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ ഒതുക്കുകയായിരുന്നു. പാണ്ഡ്യ 38 റൺസിന് നാലും സിദ്ധാർഥ് കൗൾ 35ന് രണ്ടും ദീപക് ചഹാറും ഉമേഷ് യാദവും ഒാരോ വിക്കറ്റ് വീതവും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.