ഗുവാഹതി: ഇംഗ്ലണ്ടിനെതിരായ വനിത ട്വൻറി20യിൽ നാടകീയ തോൽവി ഏറ്റുവാങ്ങി ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയും മത് സരത്തിൽ ഒരു റൺസിന് തോറ്റു. അവസാന ഒാവറിൽ ജയിക്കാൻ മൂന്ന് റൺസ് വേണ്ടിയിരുന്നപ്പോഴാണ് ഇന്ത്യയുടെ അവിശ്വസനീയ കീഴടങ്ങൽ. ഇതോടെ പരമ്പര 3-0ത്തിന് ഇംഗ്ലണ്ട് തൂത്തുവാരി. സ്കോർ: ഇംഗ്ലണ്ട് 119/6, ഇന്ത്യ 118/6.
ട്വൻറി20 പരമ്പര നേരത്തെ അടിയറവുവെച്ച് ആശ്വാസം ജയം തേടിയാണ് ഇംഗ്ലണ്ടിന് മുന്നിൽ ഇന്ത്യയിറങ്ങുന്നത്. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് ആറു വിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റൻ സ്മൃതി മന്ദാന (58) മികച്ച തുടക്കം നൽകിയെങ്കിലും അവസാനം മത്സരം കളഞ്ഞുകുളിച്ചതോടെ 118 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
20ാം ഒാവറിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് മൂന്ന് റൺസാണ്. ഇംഗ്ലീഷ് താരം കെയ്റ്റ് ക്രോസ് എറിഞ്ഞ ഒാവറിൽ ഒരു റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. ഒപ്പം ഭാരതി ഫൽമാലി, അനുജ പാട്ടിൽ എന്നിവരെ പുറത്താക്കുകയും ചെയ്തു. മറുതലക്കൽ സ്ട്രൈക്ക് പോലും ലഭിക്കാതെ മിതാലിരാജ് (30) നിസ്സഹായയായി നോക്കിനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.