ഇന്ത്യക്ക് മോഹാലസ്യം

മൊഹാലി: പന്തുകൊണ്ട് പോരാട്ടവീര്യം കാട്ടി ഇംഗ്ളണ്ടിനെ വരുതിയില്‍ നിര്‍ത്തിയെങ്കിലും മൊഹാലിയില്‍ ഇന്ത്യയുടെ തുടക്കവും തകര്‍ച്ചയുടെ അകമ്പടിയോടെ. തകര്‍ച്ചയിലും തളരാതെ ബാറ്റുവീശിയ രവിചന്ദ്ര അശ്വിനെന്ന രക്ഷകന്‍ ക്രീസില്‍ കാട്ടിയ മനസ്സാന്നിധ്യമാണ് മൊഹാലിയിലെ മൈതാനത്ത് ഇന്ത്യക്ക് തുണയായത്. ലീഡിന് 12 റണ്‍സ് അകലെ രണ്ടാം ദിവസം സ്റ്റംപെടുത്തപ്പോള്‍ അശ്വിനൊപ്പം (57) രവീന്ദ്ര ജദേജയാണ് (31) ക്രീസിലുള്ളത്. കൃത്യതയോടെ പന്തെറിഞ്ഞ ആദില്‍ റഷീദ് ഇംഗ്ളണ്ടിനായി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ബെന്‍ സ്റ്റോക് രണ്ടു വിക്കറ്റുകള്‍ നേടി.

ആദ്യദിനത്തില്‍ എട്ടു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി തട്ടിയും മുട്ടിയും അവസാനിപ്പിച്ച കളിയില്‍ കേവലം 15 റണ്‍സ് മാത്രമാണ് ഞായറാഴ്ച ഇംഗ്ളണ്ടിനു കൂട്ടിച്ചേര്‍ക്കാനായത്. ഇതില്‍ 13 റണ്‍സും പുറത്താകാതെ നിന്ന ജെയിംസ് ആന്‍ഡേഴ്സന്‍െറ വകയാണ്. 93.5 ഓവര്‍ ബാറ്റ് ചെയ്ത ഇംഗ്ളണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോണി ബെയര്‍സ്റ്റോക്ക് (89) ഞായറാഴ്ച പിന്‍ഗാമികളില്ലാതായതോടെ 283 റണ്‍സ് നേടുന്നതിനിടെ ഇംഗ്ളണ്ട് തകര്‍ന്നടിഞ്ഞു. ഇംഗ്ളണ്ട് നിരയില്‍ വീഴാന്‍ ബാക്കികിടന്ന രണ്ടു വിക്കറ്റുകളും ഞായറാഴ്ച മുഹമ്മദ് ഷമി തന്‍െറ പേരിലാക്കി.

പന്തുകൊണ്ടു കുക്കിനെയും സംഘത്തെയും പാഠം പഠിപ്പിച്ചെങ്കിലും ഇന്ത്യക്കും തുടക്കം എളുപ്പമായിരുന്നില്ല. 39 റണ്‍സ് നേടുന്നതിനിടെ ഓപണര്‍ മുരളി വിജയിനെ (12) നഷ്ടമായതിനു പിന്നാലെ തിരിച്ചുവരവില്‍ താളം കണ്ടത്തൊന്‍ ശ്രമിച്ച പാര്‍ഥിവ് പട്ടേലും (42) സ്കോര്‍ 100 കടക്കുന്നതിനിടെ പുറത്തായി. തകര്‍ച്ച നേരിടുന്നതിനിടെ ചേതേശ്വര്‍ പുജാരയും (51) വിരാട് കോഹ്ലിയും (62) കൈകോര്‍ത്ത് നേടിയ 75 റണ്‍സാണ് ഇംഗ്ളീഷ് ബൗളര്‍മാരുടെ ആക്രമണത്തില്‍നിന്ന് ഇന്ത്യയെ താങ്ങിനിര്‍ത്തിയത്. അരങ്ങേറ്റം കുറിച്ച കരുണ്‍ നായറും (നാല്, റണ്‍ഒൗട്ട്) അജിന്‍ക്യ രഹാനെയും (പൂജ്യം) തീര്‍ത്തും നിരാശപ്പെടുത്തിയപ്പോള്‍ രവിചന്ദ്ര അശ്വിനെന്ന രക്ഷകന്‍െറ തോളിലേറിയാണ് ലീഡ് നേടാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്. സന്ദിഗ്ധ ഘട്ടങ്ങളില്‍ ടീമിനെ കരകയറ്റാന്‍ സംയുക്ത രക്ഷാപ്രവര്‍ത്തനം നടത്തുന്ന രവീന്ദ്ര ജദേജയെ കൂട്ടുപിടിച്ചാണ് അശ്വിന്‍ ഇംഗ്ളീഷ് പടക്കെതിരെ ഇന്ത്യന്‍ ആധിപത്യത്തിന് അരങ്ങൊരുക്കുന്നത്.

കോഹ് ലിക്കൊപ്പം ചേര്‍ന്ന് 48 റണ്‍സും രവീന്ദ്ര ജദേജയെ കൂടെക്കൂട്ടി 67 റണ്‍സും കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ ഇന്നിങ്സ് ലീഡിനരികിലത്തെിച്ച അശ്വിന്‍, മനോഹരമായി ബാറ്റുവീശി അര്‍ധസെഞ്ച്വറിയും (57 നോട്ടൗട്ട്) മൊഹാലിയില്‍ കുറിച്ചു. 82 പന്തുകളില്‍നിന്ന് എട്ടു ബൗണ്ടറികള്‍ നേടിയാണ് അശ്വിന്‍ തന്‍െറ അര്‍ധശതകം നേടിയത്.
സ്കോര്‍ ബോര്‍ഡ്

ഇംഗ്ളണ്ട്: ഒന്നാം ഇന്നിങ്സ് 283 ഓള്‍ഒൗട്ട്

ഇന്ത്യ: ഒന്നാം ഇന്നിങ്സ്
മുരളി വിജയ് സി ബെയര്‍സ്റ്റോ ബി സ്റ്റോക്സ് 12, പാര്‍ഥിവ് പട്ടേല്‍ എല്‍.ബി.ഡബ്ള്യൂ റാഷിദ് 42, ചേതേശ്വര്‍ പുജാര സി വോക്സ് ബി റാഷിദ് 51, വിരാട് കോഹ്ലി സി ബെയര്‍സ്റ്റോ ബി സ്റ്റോക്സ് 62, അജിന്‍ക്യ രഹാനെ എല്‍.ബി.ഡബ്ള്യൂ റാഷിദ് 0, കരുണ്‍ നായര്‍ റണ്‍ഒൗട്ട് (ബട്ലര്‍) 4, രവിചന്ദ്ര അശ്വിന്‍ നോട്ടൗട്ട് 57, രവീന്ദ്ര ജദേജ നോട്ടൗട്ട് 31.
ആകെ - 271/6
വിക്കറ്റ് വീഴ്ച: 1-39, 2-73, 3-148, 4-152, 5-156, 6-204

Tags:    
News Summary - India-vs-england

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.