കട്ടക്ക്: പുണെയില്‍നിന്നും നിറച്ച ഊര്‍ജവുമായി ടീം ഇന്ത്യ ഇംഗ്ളണ്ടിനെതിരായ രണ്ടാം ഏകദിനത്തിനായി ഇന്ന് കട്ടക്കില്‍. അടിമുടി ആവേശത്തിലാണ് ഇന്ത്യന്‍ ക്യാമ്പ്. ഏത് വമ്പന്‍ സ്കോറും മറികടക്കാമെന്ന ആത്മവിശ്വാസം. ഇംഗ്ളണ്ടുയര്‍ത്തിയ 350 റണ്‍സെന്ന ലക്ഷ്യത്തിനു മുന്നില്‍ മുന്‍നിര പതറിയിട്ടും വിരാട് കോഹ്ലിയും കേദാര്‍ ജാദവും നടത്തിയ ഉജ്വല ചെറുത്തുനില്‍പിന്‍െറ മനക്കരുത്ത്. വാലറ്റത്ത് വിറക്കില്ളെന്ന് വീണ്ടും തെളിയിച്ച് ഹാര്‍ദിക് പാണ്ഡ്യയും ആര്‍. അശ്വിനും. ഒപ്പം യുവനിര പ്രതീക്ഷക്കൊത്തുയരുന്ന കാഴ്ച. ഇനി മുന്‍നിരക്കാര്‍ തിളങ്ങുകയും ബൗളിങ്ങ് ഡിപ്പാര്‍ട്മെന്‍റ് ശരിയാവുകയും ചെയ്താല്‍ പരമ്പര ഇന്ത്യയുടെ വഴിയിലത്തെും.
അതേസമയം, അപ്രാപ്യമെന്ന് ഉറപ്പിച്ച ടോട്ടലും സംരക്ഷിക്കാന്‍ കഴിയാത്തതിന്‍െറ ആശങ്കയിലാണ് ഇംഗ്ളീഷ് ക്യാമ്പ്. ബാറ്റിങ് നിര പടുത്തുയര്‍ത്തിയ വന്‍ സ്കോറിനു മുന്നില്‍ ബൗളര്‍മാര്‍ അമ്പേ പരാജയപ്പെട്ടതിന് ഉത്തരം കണ്ടത്തൊന്‍ നായകന്‍ ഓയിന്‍ മോര്‍ഗന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഓരോ ബാറ്റ്സ്മാന്‍മാര്‍ക്കുമെതിരെ കൃത്യമായ ഗെയിം പ്ളാനൊരുക്കിയെങ്കിലും കേദാര്‍ ജാദവ് ഞെട്ടിച്ചുവെന്നായിരുന്നു മോര്‍ഗന്‍ പുണെയില്‍ മൂന്നു വിക്കറ്റ് തോല്‍വിക്കു പിന്നാലെ കുറ്റസമ്മതം നടത്തിയത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പഴുതടച്ച് വീണ്ടും തന്ത്രം മെനഞ്ഞിട്ടുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
വിജയം തുടരാന്‍
ഇന്ത്യയുടെ ഭാഗ്യമണ്ണുകൂടിയാണ് കട്ടക്ക്. ഇവിടെ 15ല്‍ 11 ഏകദിനങ്ങളിലും ജയം ടീം ഇന്ത്യക്കൊപ്പമായിരുന്നു. രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ഓപണര്‍ ശിഖര്‍ ധവാന്‍െറ ഭാവിയാണ് തൂങ്ങിയാടുന്നത്. തുടര്‍ച്ചയായി പരാജയപ്പെടുന്ന ധവാന് ഇനിയും അവസരം നല്‍കണോയെന്ന് പലകോണില്‍നിന്നും ചോദ്യമുയര്‍ന്നു തുടങ്ങി. സന്നാഹ മത്സരത്തില്‍ 83 പന്തില്‍ 91 റണ്‍സടിച്ച അജിന്‍ക്യ രഹാനെ അവസരം കാത്തിരിക്കുന്നു. ദേശീയ ടീമിലേക്ക് വിളി കാത്തിരിക്കുന്ന കൗമാരക്കാരന്‍ ഋഷഭ് പന്ത് തൊട്ടടുത്തും. എന്തായാലും ധവാന്‍െറ നാളുകള്‍ എണ്ണപ്പെട്ടു. ഏറെ നാളിന് ശേഷം തിരിച്ചത്തെിയ യുവരാജ് സിങ്ങിനും ഫോം വീണ്ടെടുക്കല്‍ അനിവാര്യം. കഴിഞ്ഞ കളിയില്‍ അമിതാവേശം കാണിച്ച് എളുപ്പം മടങ്ങിയ മുന്‍ നായകന്‍ എം.എസ് ധോണി കൂടുതല്‍ ഉത്തരവാദിത്തത്തോടെയാവും ഇന്ന് കളിക്കുക.
ബൗളിങ്ങില്‍ പേസര്‍മാരുടെ പ്രകടനം അതിദയനീയമായിരുന്നു. ഉമേഷ് യാദവും ജസ്പ്രീത് ബുംറയും കണക്കിന് അടിവാങ്ങിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജദേജയും മാത്രമേ റണ്‍സൊഴുക്ക് തടഞ്ഞുള്ളൂ. ആര്‍. അശ്വിന്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ളെങ്കിലും ഏത് നിമിഷവും ഫോമിലേക്കുയരുമെന്ന് കോച്ചിനും ക്യാപ്റ്റനും ഉറപ്പുണ്ട്.
സമ്മര്‍ദം ഇംഗ്ളണ്ടിന്
ഇംഗ്ളണ്ടിനാണ് സമ്മര്‍ദങ്ങളേറെയും. രണ്ടാം തോല്‍വി കൂടി വഴങ്ങിയാല്‍ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പര നേരത്തെ അടിയറവുപറഞ്ഞുവെന്ന പഴി ക്യാപ്റ്റന്‍ മോര്‍ഗനാവും. ബാറ്റിങ്ങില്‍ മികച്ച പ്രകടനം പുറത്തുവന്നെങ്കിലും ബൗളിങ്ങില്‍ എല്ലാം പാളി. ക്രിസ് വോക്സും ഡേവിഡ് വില്ലിയും നല്‍കിയ തുടക്കം മുതലെടുക്കാന്‍ പുണെയില്‍ കഴിഞ്ഞില്ളെന്നതാണ് ഏറ്റവും വലിയ തിരിച്ചടിയായത്. നാലിന് 63 എന്ന നിലയില്‍നിന്നാണ് കോഹ്ലി-ജാദവ് കൂട്ട് കളി തട്ടിപ്പറിച്ചത്. ആദില്‍ റാഷിദ്, മൂഈന്‍ അലി എന്നിവര്‍ക്കും കാര്യമായെന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പുണെയില്‍ കളിച്ച അതേ ടീമുമായാവും ഇംഗ്ളണ്ടിറങ്ങുക. ഇന്ത്യയുടെ മുന്‍നിര ബാറ്റിങ്ങിനെ വീഴ്ത്തിയാല്‍ മാത്രമേ കളിയുടെ ഗതി ഇംഗ്ളണ്ടിന് അനുകൂലമാക്കാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.