ഹാമിൽട്ടൻ: മൂന്നു മാസം നീണ്ട ‘ഡൗൺ അണ്ടർ’ പര്യടനത്തിന് പെർഫെക്ട് ഫിനിഷ് എന്ന ഇന ്ത്യൻ മോഹങ്ങൾക്ക് അവസാന നിമിഷം കിവികളുടെ കടിഞ്ഞാൻ. ഒാസീസിലും ന്യൂസിലൻഡിലുമായ ി ടെസ്റ്റ്- ഏകദിന പരമ്പരകൾ തൂത്തുവാരിയ ഇന്ത്യയെ ട്വൻറി20യിൽ വീഴ്ത്തി കിവികളുടെ സഡൻബ്രേക്ക്. അവസാന മത്സരത്തിൽ ഇന്ത്യയുടെ വെടിക്കെട്ട് വീര്യത്തെ നനഞ്ഞപടക്കമാക ്കി മാറ്റിയ ആതിഥേയർ നാലു റൺസിെൻറ ജയവുമായി പരമ്പര 2-1ന് സ്വന്തമാക്കി.
ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് കോളിൻ മൺറോയുടെയും (40പന്തിൽ 72) ടിം സീഫർട്ടിെൻറയും (25 പന്തിൽ 43) വെ ടിക്കെട്ട് മികവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത ്യ പൊരുതിയെങ്കിലും നാലു റൺസ് അകലെ കീഴടങ്ങി കിവികൾക്ക് അടിയറവു പറഞ്ഞു. അവസാന ഒാവറുകളിൽ ദിനേഷ് കാർത്തികും (16 പന്തിൽ 33), ക്രുണാൽ പാണ്ഡ്യയും (13 പന്തിൽ 26) ആഞ്ഞു വീശിയെങ്കിലും ലക്ഷ്യത്തിൽ നിന്നും നാലു റൺസകലെ ഒാവറുകൾ കഴിഞ്ഞു. ആറിന് 208 എന്ന നിലയിൽ ഇന്ത്യ ഒതുങ്ങിയതോടെ കിവികൾ നാലു റൺസിെൻറ മനോഹര ജയവുമായി പരമ്പര പിടിച്ചു.
കിവീസ് മണ്ണിൽ ആദ്യ ട്വൻറി20 പരമ്പരയെന്ന നേട്ടമാണ് അവസാന ഒാവറുകളിലെ വെപ്രാളത്തിനിടയിൽ ഇന്ത്യ കൈവിട്ടത്. ആസ്ട്രേലിയയും ന്യൂസിലൻഡുമടങ്ങുന്ന ഡൗണ്ട് അണ്ടറിൽ ഒരു ടെസ്റ്റ് പരമ്പരയും രണ്ട് ഏകദിന പരമ്പരയും ജയിച്ച് മേധാവിത്വം പ്രകടിപ്പിച്ചവർക്ക് തലനാരിഴക്ക് മറ്റൊരു ചരിത്രം നഷ്ടമായി. കോളിൻ മൺറോ കളിയിലെ കേമനായപ്പോൾ, കിവീസ് ഒാപണർ ടിം സീഫർട്ട് പരമ്പരയുടെ താരമായി.
വെടിക്കെട്ട് ബാറ്റിങ്
ബാറ്റിങ്ങിന് അനുയോജ്യമായ സെഡൻപാർക്കിലെ ചെറു ഗ്രൗണ്ടിൽ രണ്ടാഴ്ചമുമ്പ് ഏകദിനത്തിൽ വൻതോൽവി വഴങ്ങിയതിെൻറ ഒാർമയിലാണ് ഇന്ത്യ ക്രീസിലെത്തിയത്. ടോസ് ജയിച്ച രോഹിത് ആതിഥേയരെ ബാറ്റിങ്ങിനയച്ചു. എന്നാൽ, നായകെൻറ കണക്കുകൂട്ടൽ തെറ്റിക്കുന്നതായിരുന്നു ക്രീസിലെ കാഴ്ച.
ഭുവനേശ്വർ കുമാറും ഖലീൽ അഹമ്മദും ഹാർദിക് പാണ്ഡ്യയും നയിച്ച ബൗളിങ് അറ്റാക്കിനെ കടന്നാക്രമിച്ച് സീഫർട്ടും മൺറോയും വരവേറ്റു. ഏഴ് ഒാവറിൽ സ്കോർ 80ലെത്തി. ബൗളിങ്ങിനെ മാറി പരീക്ഷിച്ചിട്ടും ഇൗതാളം മുറിക്കാനായില്ല. ഇരുവരും നൽകിയ തുടക്കം മുതലെടുത്ത് മധ്യനിരയിൽ കെയ്ൻ വില്യംസണും (21 പന്തിൽ 27), ഡാരിൽ മിച്ചലും (11 പന്തിൽ 19 നോട്ടൗട്ട്), റോസ് ടെയ്ലർ (14 നോട്ടൗട്ട്) സ്കോർബോർഡിന് വേഗംകൂട്ടി. ഇതോടെ ആതിഥേയ സ്കോർ 200 കടന്നു. കുൽദീപ് യാദവ് (6.50) ഒഴികെ ബാക്കിയുള്ള ഇന്ത്യൻബൗളർമാരെല്ലാം 10നും 13നുമിടയിലാണ് ഒാരോ ഒാവറിലും റൺസ് വഴങ്ങിയത്.
മറുപടിബാറ്റിങ്ങിനിറങ്ങിയ സന്ദർശകർക്ക് ആദ്യഒാവറിൽ ഒാപണർ ശിഖർ ധവാനെ (5) നഷ്ടമായി. എന്നാൽ, രണ്ടാം വിക്കറ്റിൽ രോഹിതും വിജയ് ശങ്കറും ചേർന്ന് ടീമിനെ പിടിച്ചു കയറ്റി. മികച്ച റൺറേറ്റിൽ ഇവർ ബാറ്റ് വീശിയപ്പോൾ അഞ്ച് ഒാവറിൽ ഇന്ത്യ50 കടന്നു. ഇതിനിടെ വിജയ് ശങ്കർ (43) പുറത്തായതോടെ വേഗം കുറഞ്ഞു. പിന്നീടെത്തിയ ഋഷഭ് പന്ത് (12 പന്തിൽ 28), ഹാർദിക് പാണ്ഡ്യ (11 പന്തിൽ 21) എന്നിവർ കൂറ്റനടികൾക്കിടെ വിക്കറ്റുകൾ കളഞ്ഞു. നാലാമനായി രോഹിത് ശർമയും (32 പന്തിൽ 38) പുറത്തായതോടെ ഇന്ത്യൻ നിര പരുങ്ങലിലായി.
ഫിനിഷർ എം.എസ്. ധോണി (4 പന്തിൽ 2) വന്നപോലെ മടങ്ങി. കാർത്തിക് -ക്രുണാൽ പാണ്ഡ്യ കൂട്ടിലായി പ്രതീക്ഷകൾ. ഇതിനിടെ കിവീസ് ബൗളർമാർ റൺസൊഴുക്ക് തടഞ്ഞു. 15ാം ഒാവറിൽ സ്കോട്ട് കുെഗ്ലയ്ൻ വിട്ടു നൽകിയത് നാലു റൺസ് മാത്രം. 16ാം ഒാവറിൽ ഡാരിൽ മിച്ചൽ വിട്ടുകൊടുത്തത് ഒമ്പത് റൺസും. അവസാന മൂന്നു ഒാവറിൽ ഇന്ത്യക്ക് ലക്ഷ്യം 48 റൺസായി. സിക്സും ഫോറുമായി ക്രുണാലും കാർത്തികും ആഞ്ഞുവീശിയെങ്കിലും 20ാം ഒാവറിൽ 16 റൺസ് കണ്ടെത്താനായില്ല. അവസാന പന്തിലെ കാർത്തികിെൻറ സിക്സർ ഉൾപ്പെടെ ഇന്ത്യ നേടിയത് 11 റൺസ് മാത്രം. സന്ദർശകർക്ക് നാലു റൺസിെൻറ തോൽവി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.