വെല്ലിങ്ടൺ: ന്യൂസിലാൻഡ് മണ്ണിൽ ഏകദിന പരമ്പര 4-1ന് കൈപ്പിടിയിലാക്കിയ ആവേശത്തിൽ ട്വൻറി 20 പരമ്പരയും ജയിച് ചടക്കാനിറങ്ങിയ ഇന്ത്യക്ക് ആദ്യ മത്സരത്തിൽ ദയനീയ തോൽവി. 220 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യ 139 റൺസിന് ആയ ുധം വെച്ച് കീഴടങ്ങുകയായിരുന്നു. പഴയ പടക്കുതിര മഹേന്ദ്ര സിങ് ധോണിയൊഴികെ ആരും പൊരുതാനില്ലാതെ പോയ മത്സരത് തിൽ ഇന്ത്യ 80 റൺസിനാണ് പരാജയം ഏറ്റുവാങ്ങിയത്. 31 പന്തിൽ 39 റൺസെടുത്ത ധോണിയാണ് ടോപ് സ്കോറർ. ട്വൻറി 20യിൽ ഇന്ത ്യ നേരിടുന്ന ഏറ്റവും വലിയ പരാജയമാണിത്.
ജയിക്കാൻ 220 റൺസ് എന്ന ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ പാളി. നായകൻ രോഹിത് ശർമ വെറും ഒരു റൺസിന് പുറത്തായി. പിന്നെ വിക്കറ്റുകൾ വലിച്ചെറിയുകയായിരുന്ന ഇന്ത്യൻ ബാറ്റ്സ്മാൻമാർ. 18 പന്തിൽ 29 റൺസെടുത്ത ധവാനും, നാല് റൺസുമായി ഋഷഭ് പന്തും 27 റൺസുമായി വിജയ് ശങ്കറും അഞ ്ച് റൺസുമായി ദിനേശ് കാർത്തിക്കും നാല് റൺസുമായി ഹർദിക് പാണ്ഡ്യയും പുറത്തായി. 18 പന്തിൽ 20 റൺസെടുത്ത ക്രുനാൽ പാണ്ഡ്യയും പുറത്തായതോടെ ധോണി മാത്രമായി പ്രതീക്ഷയുടെ ക്രീസിൽ. അപ്പോഴേക്കും വിജയലക്ഷ്യം ഏറെ ദൂരെയായി കഴിഞ്ഞിരുന്നു.
സ്കോർ ബോർഡിൽ 18 റൺസ് എത്തിയപ്പോഴായിരുന്നു രോഹിതിെൻറ പതനം. അഞ്ചു പന്തിൽ വെറും ഒരു റൺസ് മാത്രമായിരുന്നു നായകൻറെ സംഭാവന. ടിം സൗതിയുടെ പന്തിൽ ഫർഗൂസൻ പിടിച്ചാണ് രോഹിത് പുറത്തേക്കുള്ള വഴി കണ്ടത്. മറുവശത്ത് ആക്രമണ മൂഡിലായിരുന്നു ശിഖർ ധവാൻ. 18 പന്തിൽ മൂന്ന് സിക്സറും രണ്ട് ഫോറും പറത്തി മിന്നുന്ന ഫോമിലേക്കുയരുന്നതിനിടയിൽ ഫർഗൂസെൻറ പന്തിൽ കുറ്റി തെറിച്ച് ധവാനും മടങ്ങി. ഭാവി വാഗ്ദാനമായ ഋഡഭ് പന്തിൻറെ ഉൗഴമായിരുന്നു അടുത്തത്.10 പന്തുകൾ േനരിട്ടിട്ടും കാര്യമായി ഒന്നും ചെയ്യാനാവാത്ത പന്ത് ഒടുവിൽ സാൻഡ്നറുടെ പന്തിൽ കീഴടങ്ങി. കുറ്റി തെറിച്ചായിരുന്നു പന്തിൻറെ മടക്കം.
മറുവശത്ത് 18 പന്തിൽ രണ്ട് സിക്സറുകൾ അടക്കം 27 റൺസെടുത്ത വിജയ് ശങ്കറും മടങ്ങിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. സാൻഡ്നറെ സിക്സറിനു പറത്താനുള്ള വിജയ് ശങ്കറിൻറെ ശ്രമം ഗ്രാൻഡ്ഹോമിൻറെ കൈയിൽ അവസാനിക്കുകയായിരുന്നു. ദിനേശ് കാർത്തിക്കും (ആറ് പന്തിൽ അഞ്ച്) ഹർദിക് പാണ്ഡ്യയും (നാല് പന്തിൽ നാല്) അടുത്തടുത്ത് പുറത്തായത് വൻ തിരിച്ചടിയായി. ഇഷ് സോഥിയെ സിക്സറിന് പായിക്കാനുള്ള ശ്രമത്തിലാണ് ഇരുവരും പുറത്തായത്.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ കിവീസ് ബാറ്റ്സ്മാൻമാർ കളം നിറഞ്ഞപ്പോൾ ഇന്ത്യക്ക് 220 റൺസ് വിജയലക്ഷ്യം. ഒാപണർമാരായ ടിം സീഫർട്ട്(84), കോളിൻ മൺറോ (34) എന്നിവർ കിവീസിന് മികച്ച തുടക്കം സമ്മാനിച്ചു. സ്കോർ 86ലെത്തി നിൽക്കെ മൺറോയെ പുറത്താക്കി ക്രുനാൽ പാണ്ഡ്യ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി.
134ൽ നിൽക്കെ ഖലീൽ അഹ്മദ് സീഫർട്ടിനെ പുറത്താക്കി. പിന്നീടെത്തിയ കെവിൻ വില്യംസണും (34) ഇന്ത്യൻ ബൗളർമാരെ അടിച്ചു പരത്തി. ചാഹലിൻറെ പന്തിൽ ഹർദിക് പാണ്ഡ്യക്ക് ക്യാച് നൽകിയാണ് വില്യംസൺ മടങ്ങിയത്. പിന്നീടെത്തിയ ഡാരിൽ മിഷലിനെ(8) പാണ്ഡ്യയുടെ പന്തിൽ ദിനേഷ് കാർത്തിക് സൂപ്പർ ക്യാച്ചിലൂടെയാണ് പുറത്താക്കിയത്. അവസാന ഒാവറുകളിൽ ആഞ്ഞടിച്ച് റോസ് ടെയ്ലർ സ്കോർ ഉയർത്താൻ സഹായിച്ചു.
കീവിസ് മണ്ണിൽ ഏകദിന പരമ്പര നേടിയ ആവേശത്തിലാണ് ഇന്ത്യയുടെ വരവ്. കോഹ്ലി-രോഹിത് നായകന്മാരുടെ മികവിലിറങ്ങിയ ഇന്ത്യൻ പുരുഷ ടീം 4-1നാണ് ഏകദിനം പിടിച്ചടക്കിയത്. രോഹിത് ശർമക്ക് ഒരു റെക്കോഡ് നേട്ടത്തിലേക്കാണ് കണ്ണ്. ന്യൂസിലൻഡ് മണ്ണിൽ പൂർവികന്മാർക്കൊന്നും കഴിയാത്ത ഒരു കാര്യം. ഇതുവരെ ഇന്ത്യക്ക് കിവികളുടെ നാട്ടിൽ ട്വൻറി20 പരമ്പര നേടാനായിട്ടില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫോമിലുള്ള ടീമിന് അതു സാധിക്കുമെന്നാണ് ക്യാപ്റ്റെൻറ കണക്കുകൂട്ടൽ. ആസ്ട്രേലിയൻ പര്യടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ ഋഷഭ് പന്ത് ട്വൻറി20 ടീമിൽ തിരിച്ചെത്തിയത് ഇന്ത്യൻ ബാറ്റിങ്ങിന് മൂർച്ച കൂട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.