ഒാക്ലൻഡ്: ന്യൂസിലൻഡിനെതിരെ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങിയതോടെ ട്വൻറ ി20 പരമ്പര ഇന്ത്യൻ വനിതകൾക്ക് നഷ്ടമായി. നാലു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോ ൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഒാവറിൽ ആറു വിക്കറ്റിന് 135 റൺസിലൊതുങ്ങിയപ്പോൾ ഇടക്ക് പതറിയെങ്കിലും ഒടുവിൽ അവസാന പന്തിൽ ആറു വിക്കറ്റ് നഷ്ടത്തിൽ കിവീസ് ലക്ഷ്യത്തിലെത്തി.
52 പന്തിൽ 62 റൺസെടുത്ത സൂസി ബെയ്റ്റ്സാണ് ന്യൂസിലൻഡ് നിരയിൽ തിളങ്ങിയത്. 53 പന്തിൽ 72 റൺസടിച്ച ജമീമ റോഡ്രിഗ്വസും 27 പന്തിൽ 36 റൺസെടുത്ത സ്മൃതി മന്ദാനയും മാത്രമേ ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നുള്ളൂ. തുടർച്ചയായ രണ്ടാം കളിയിലും ഇന്ത്യ വെറ്ററൻ താരം മിതാലിരാജിനെ പുറത്തിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.