ജൊഹാനസ്ബർഗ്: ഏകദിനത്തിൽ പ്രോട്ടിയാസിനെ അവരുടെ നാട്ടിൽ തകർത്തെറിഞ്ഞ് ചരിത്രം സൃഷ്ടിച്ച ആത്മവിശ്വാസത്തിൽ ആദ്യ ട്വൻറി20 മത്സരത്തിന് കോഹ്ലിപ്പട ഞായറാഴ്ചയിറങ്ങും. മൂന്ന് മത്സരങ്ങളടങ്ങിയതാണ് ട്വൻറി20 പരമ്പര. ജൊഹാനസ്ബർഗിലെ ന്യൂവണ്ടേഴ്സ് സ്റ്റേഡിയത്തിലാണ് മത്സരം.
ഏകദിനത്തിൽ കുൽദീപ് യാദവിെൻറയും യുസ്വേന്ദ്ര ചഹലിെൻറയും റിസ്റ്റ് സ്പിന്നിൽ കറക്കിയിട്ട ഇന്ത്യ, ഇതേ ആയുധം തന്നെയാവും 20 ഒാവർ മത്സരത്തിലും പ്രയോഗിക്കുക. ഏറെ നാളുകൾക്ക് ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ വെറ്ററൻ താരം സുരേഷ് റെയ്നക്ക് ആദ്യ മത്സരത്തിൽതന്നെ ഇടംലഭിച്ചേക്കും. ആഭ്യന്തര മത്സരങ്ങളിലെ മികച്ച പ്രകടനമാണ് തിരിച്ചുവരവിന് വഴിയൊരുക്കിയത്.
റെയ്നയോടൊപ്പം മനീഷ് പാണ്ഡെയും ആദ്യ ഇലവനിലുണ്ടാവും. അതേസമയം, സ്വന്തം നാട്ടുകാരുടെ മുന്നിൽ ഏകദിനം തോറ്റ് നാണംകെട്ട ദക്ഷിണാഫ്രിക്ക തിരിച്ചടിക്കാനുള്ള ഒരുക്കത്തിലാണ്. കൂറ്റനടിക്കാരായ എബി ഡിവില്ലിയേഴ്സിനെയും ഡേവിഡ് മില്ലറെയും തളക്കാനായാൽ മാത്രമേ ഇന്ത്യക്ക് പ്രതീക്ഷയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.