മൂന്നാം ടെസ്​റ്റ്​ നാളെ മുതൽ;  അ​ജി​ൻ​ക്യ ര​ഹാ​നെ​യെ പ​രീ​ക്ഷി​ച്ചേ​ക്കും

ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: തു​ട​രെ തോ​ൽ​വി​ക​ളു​മാ​യി പ​ര​മ്പ​ര ന​ഷ്​​ട​മാ​യ ഇ​ന്ത്യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ അ​വ​സാ​ന ടെ​സ്​​റ്റി​ൽ ഉ​പ​നാ​യ​ക​ൻ അ​ജി​ൻ​ക്യ ര​ഹാ​നെ​യെ പ​രീ​ക്ഷി​ച്ചേ​ക്കും. ആ​ദ്യ ര​ണ്ടു ക​ളി​ക​ളി​ലും ഇ​റ​ങ്ങി​യ ​‘വ​ൺ ഡേ ​സ്​​പെ​ഷ​ലി​സ്​​റ്റ്​’ രോ​ഹി​ത്​ ശ​ർ​മ പ​രാ​ജ​യ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ പു​തി​യ മാ​റ്റം. അ​വ​സാ​ന ഇ​ല​വ​നെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ര​ഹാ​നെ ഇ​ടം​പി​ടി​ക്കു​മെ​ന്ന്​ ത​ന്നെ​യാ​ണ്​ സൂ​ച​ന. 

വി​ദേ​ശ മ​ണ്ണി​ൽ സ​മീ​പ​കാ​ല​ത്ത്​ ഇ​ന്ത്യ​ൻ നി​ര​യി​ൽ ഏ​റ്റ​വും തി​ള​ങ്ങി​യ താ​ര​ങ്ങ​ളി​ലൊ​ന്നാ​യി​ട്ടും ര​ഹാ​നെ​യെ പു​റ​ത്തി​രു​ത്തി​യ​ത്​ വി​മ​ർ​ശ​നം വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട ബാ​റ്റി​ങ്​ നി​ര താ​ര​ത്തി​​െൻറ വ​ര​വോ​ടെ ക​രു​ത്താ​ർ​ജി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.
 
ര​ഹാ​നെ​യെ മാ​റ്റി​നി​ർ​ത്തി​യ​തി​നെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ളെ പ​രി​ശീ​ല​ക​ൻ ര​വി ശാ​സ്​​ത്രി ത​ള്ളി. നി​ല​വി​ലെ ഫോം ​പ​രി​ഗ​ണി​ച്ചാ​ണ്​ രോ​ഹി​തി​ന്​ അ​വ​സ​രം ന​ൽ​കി​യ​തെ​ന്നും ര​ഹാ​െ​ന​യെ ഇ​റ​ക്കി പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ൽ ഇ​തു​ത​ന്നെ പ​റ​യു​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ടാം ടെ​സ്​​റ്റി​ൽ നി​ർ​ണാ​യ​ക​മാ​യ മൂ​ന്ന്​ റ​ണ്ണൗ​ട്ടു​ക​ളെ​യും ശാ​സ്​​ത്രി വി​മ​ർ​ശി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന​ത്തെ ടെ​സ്​​റ്റ്​ ബു​ധ​നാ​ഴ്​​ച​യാ​ണ്​ ആ​രം​ഭി​ക്കു​ക.
Tags:    
News Summary - India vs South Africa- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.