സെഞ്ചൂറിയൻ: രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടമായി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ പൊരുതുന്നു. 45 റൺസെടുക്കുന്നതിനിടെ ഇന്ത്യയുടെ മൂന്ന് മുൻനിര താരങ്ങൾ പുറത്തായി.
ഒരു റൺസ് മാത്രം എടുത്ത രോഹിത് ശർമയെ തുടക്കത്തിൽ തന്നെ പുറത്താക്കി ജൂനിയർ ഡാലയായിരുന്നു ഇന്ത്യയെ പ്രതിസന്ധിയിലാക്കിയത്. രണ്ടാം ഒാവറിലെ ആദ്യ പന്തിൽ രോഹിതിനെ ഡാല എൽബിയിൽ കുരുക്കുകയായിരുന്നു. അഞ്ചാം ഒാവറിൽ മികച്ച ഫോമിലായിരുന്ന ശിഖർ ധവാനെ (24) ജെ.പി ഡ്യുമിനി ഫർഹാൻ ബെഹർദിയെൻറ കൈകളിലെത്തിച്ചു. നായകൻ വിരാട് കോഹ്ലിയെ(1) ജൂനിയർ ഡാല തന്നെ തിരിച്ചയച്ചതോടെ ഇന്ത്യ 45/3 എന്ന നിലയിലാണ്. മനീഷ് പാണ്ഡെയും സുരേഷ് റൈനയുമാണ് ക്രീസിലുള്ളത്.
ആദ്യ ട്വൻറി 20യിൽ നേടിയ വമ്പൻ വിജയത്തിന് ശേഷം സെഞ്ചൂറിയനിൽ ഇറങ്ങിയ സന്ദർശകർ വിജയം കരസ്ഥമാക്കി പരമ്പര നേടാനാണ് ലക്ഷ്യമിടുന്നത്. അതേ സമയം മുൻനിര താരങ്ങൾ പരിക്കിെൻറ പിടിയിലായതിനാൽ കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെയാണ് ദക്ഷിണാഫ്രിക്ക ഇന്ന് ഇറക്കിയത്.
ജസ്പ്രീത് ബുംറയില്ലാതെ ഇറങ്ങിയ ഇന്ത്യൻ നിരയിൽ ശർദൂൽ താക്കൂറാണ് പകരക്കാരനായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.