രാഹുലിന്​ അർധസെഞ്ച്വറി; ഇന്ത്യക്ക്​ മികച്ച തുടക്കം

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ്​ ടെസ്​റ്റിൽ ഇന്ത്യക്ക്​ മികച്ച തുടക്കം. ഒന്നാം ഇന്നിങ്​സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യ ഉച്ചഭക്ഷണത്തിന്​ പിരിയു​​േമ്പാൾ  ഒരു വിക്കറ്റ്​ നഷ്​ടത്തിൽ 108 റൺസ്​ എന്ന നിലയിലാണ്​. ശിഖർധവാനാണ്​ പുറത്തായ ഇന്ത്യൻ ബാറ്റ്​സ്​മാൻ. 52 റൺസോടെ കെ.എൽ രാഹുലും 14 റൺസോടെ ചേതേശ്വർ പുജാരയുമാണ്​ ക്രീസിൽ. ശ്രീലങ്കക്ക്​ വേണ്ടി പെരേര ഒരു വിക്കറ്റ്​ വീഴ്​ത്തി.

മൂന്ന്​ ടെസ്​റ്റുകളുള്ള പരമ്പരയിൽ 1-0ത്തിന്​ ഇന്ത്യ മുന്നിലാണ്​. ശിഖർധവാ​​െൻറയും വിരാട്​ കോഹ്​ലിയുടെയും ബാറ്റിങ്ങാണ്​ ഒന്നാം ടെസ്​റ്റിൽ ഇന്ത്യക്ക്​ കരുത്തായത്​. രവിശാസ്​ത്രി പരിശീലകനായി ചുമതലയേറ്റെടുത്തതിന്​ ശേഷം നടക്കുന്ന ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്​.

Tags:    
News Summary - India vs Sri Lanka second test:india had good start-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.