ബംഗളൂരു: യുവതാരം മുഹമ്മദ് സിറാജ് 10 വിക്കറ്റ് വീഴ്ത്തിയ ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ‘എ’ക്കെതിരെ ഇന്ത്യൻ എക്ക് വമ്പൻ ജയം. ഇന്നിങ്സിനും 30 റൺസിനുമാണ് സന്ദർശകരെ ഇന്ത്യ ‘എ’ മുട്ടുകുത്തിച്ചത്. സ്കോർ ദക്ഷിണാഫ്രിക്ക: 246/10, 308/10. ഇന്ത്യ: 584/8. രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ 1-0ത്തിന് ഇതോടെ ഇന്ത്യ മുന്നിലെത്തി. പത്തിനാണ് രണ്ടാം മത്സരം.
ഇരു ഇന്നിങ്സിലുമായി സിറാജ് അഞ്ചു വീതം വിക്കറ്റ് വീഴ്ത്തി. കരിയറിൽ ഹൈദരാബാദുകാരെൻറ ആദ്യ 10 വിക്കറ്റ് നേട്ടമാണിത്. ശ്രേയസ് അയ്യരുടെ നായകത്വത്തിലിറങ്ങിയ ഇന്ത്യ ‘എ’ എതിരാളികളെ ആദ്യ ഇന്നിങ്സിൽ 246ന് ഒതുക്കിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ‘എ’ക്കായി മായങ്ക് അഗർവാൾ (220) ഡബ്ൾ സെഞ്ച്വറിയും പൃഥ്വി ഷാ (136) സെഞ്ച്വറിയും നേടിയതോടെയാണ് 584 എന്ന കൂറ്റൻ സ്കോറിലേക്ക് നീങ്ങിയത്.
രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക ‘എ’ നിരയിൽ വിക്കറ്റ് കീപ്പർ റൂഡി സെക്കൻഡിന് (94) മാത്രമാണ് പിടിച്ചുനിൽക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.