അഡ്ലെയ്ഡ്: ‘ഹെഡ്’ വീണപ്പോൾ വാലിൽ കുത്തിനിന്ന് പോരാടിയ ഒാസീസിനെ പിടിച്ചുകെട ്ടി കങ്കാരുമണ്ണിൽ ഇന്ത്യയുടെ വിന്നിങ് ടേക്ക്ഒാഫ്. പരമ്പരയിലെ നല്ലതുടക്കം ചരിത് രനേട്ടങ്ങളുടെ ചവിട്ടുപടിയാവെട്ടയെന്ന് ആശംസിക്കാം. അവസാന ശ്വാസം വരെ പോരാടിയ ഒാ സീസിനെ 31 റൺസിന് തോൽപിച്ച് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ജയിച്ച വിരാട് കോഹ്ലി യും കൂട്ടുകാരും ആസ്ട്രേലിയൻ മണ്ണിലെ പതിവുരീതികളെ മാറ്റിയെഴുതി തുടങ്ങി. 10 വർഷത്തി നുശേഷം ഇവിടെ പിറന്ന ഒരു ടെസ്റ്റ് വിജയത്തിനൊപ്പം, ഇന്ത്യയുടെ ചരിത്രത്തിലെ ആറാം ജയവുമായി ഇത്. നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തിയത് വരും പോരാട്ടങ്ങളിൽ ഇന്ത്യക്ക് ആത്മവിശ്വാസമാവും. ഒരു സെഞ്ച്വറിയും അർധസെഞ്ച്വറിയുമായി ഇന്ത്യൻ ഇന്നിങ്സിെൻറ നെട്ടല്ലായ ചേതേശ്വർ പുജാരയാണ് മാൻ ഒാഫ് ദ മാച്ച്. 14 മുതൽ പെർത്തിലാണ് രണ്ടാം ടെസ്റ്റ്.
വിറപ്പിച്ചു കീഴടങ്ങിയ ഒാസീസ്
ആദ്യ നാലുദിനങ്ങളിൽ കാഴ്ചകളിലായിരുന്നു ഇന്ത്യയുടെ വിശ്വാസം. അശ്വിനും ബുംറയും ഷമിയും പിച്ചിനെ മെരുക്കിയപ്പോൾ ആറു വിക്കറ്റ് ബാക്കിനിൽക്കെ 219 റൺസ് എന്നത് ഒാസീസിന് എളുപ്പമല്ലെന്ന് കോഹ്ലിയും ഉറപ്പിച്ചു. നാലിന് 104 എന്ന നിലയിൽ കളി തുടങ്ങിയ ഒാസീസിന് പീറ്റർ ഹാൻഡ്സ്കോമ്പ് (14), ട്രാവിസ് ഹെഡ് (14) എന്നീ വിശ്വസ്തരെ എളുപ്പം നഷ്ടമായപ്പോൾ ഗാലറിയിലും ഇങ്ങ് നാട്ടിലും ആഘോഷം തുടങ്ങി. ഹാൻഡ്സ്കോമ്പിനെ ഷമി പുറത്താക്കിയതോടെ ആദ്യസെഷൻ ഇന്ത്യ കൈക്കലാക്കി. ഒന്നാം ഇന്നിങ്സിലെ ടോപ് സ്കോററായ ഹെഡായിരുന്നു വലിയ തലവേദന. ദൈർഘ്യമേറിയ ഇന്നിങ്സുകൾ കളിക്കാൻ മിടുക്കനായ ഹെഡിനെ ഇശാന്തിെൻറ ബൗൺസ് ചതിച്ചു. എക്സ്ട്രാബൗൺസിനെ പ്രതിരോധിക്കാൻ പാടുപെട്ടപ്പോൾ ഗള്ളിയിൽ രഹാനെ പിടികൂടിയത് ഇന്ത്യ നന്നായി ആഘോഷിച്ചു.
എന്നാൽ, തലപോയാലും വീര്യം ചോരാത്ത ഒാസീസ് വാലറ്റം ഇക്കുറിയും പത്തിവിടർത്തി. ഷോൺ മാർഷിനൊപ്പം (60), നായകൻ ടിം പെയ്ൻ (41), പാറ്റ് കമ്മിൻസ് (28), നഥാൻ ലിയോൺ (38 നോട്ടൗട്ട്) എന്നിവർ ധീരോദാത്ത ഇന്നിങ്സ് കാഴ്ചവെച്ചതോടെ കളി കൈവിടുമോയെന്ന് തോന്നി. അവസാന മൂന്ന് വിക്കറ്റിനുള്ളിൽ 104 റൺസ് പിറന്നതോടെ ഇന്ത്യ വിറച്ചു. സ്കോർ 187ലെത്തിയപ്പോഴാണ് ക്യാപ്റ്റൻ പെയ്ൻ പുറത്താവുന്നത്. ഇതോടെ, ഫീൽഡിൽ വിജയാഘോഷം തുടങ്ങിയിരുന്നു. പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും ഒന്നിച്ചപ്പോൾ ഇന്ത്യൻ താരങ്ങളുടെ ശരീരഭാഷയിൽ അമിതാവേശം പ്രകടമായി. സ്ലിപ്പിലും ലെഗിലും വിക്കറ്റ് കീപ്പിങ്ങിലും ചോർച്ചവന്നതോടെ ഒാസീസ് വാലറ്റം പതുക്കെ സ്കോർ കണ്ടെത്തി.
പലഘട്ടങ്ങളിലും വാലറ്റക്കാർ എട്ടിെൻറ പണിതന്നത് ഒാർമയിലുള്ളതിനാലാവാണം വിരാട് േകാഹ്ലിയും രോഹിതും ടീമിനെ ഉണർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. 41 റൺസാണ് കമ്മിൻസും സ്റ്റാർകും എട്ടാം വിക്കറ്റിൽ നേടിയത്. സ്റ്റാർകിനെ ഷമി പുറത്താക്കിയ ശേഷം, ക്രീസിലെത്തിയ നഥാൻ ലിയോൺ (47 പന്തിൽ 38) കൂടുതൽ അപകടകാരിയായി. 31 റൺസ് പിറന്നശേഷമാണ് ഒമ്പതാമനായി കമ്മിൻസ് മടങ്ങുന്നത്. ബുംറക്കായിരുന്നു വിക്കറ്റ്.
അവസാന വിക്കറ്റിൽ ഹേസൽവുഡ് ക്രീസിലെത്തുേമ്പാൾ ജയത്തിലേക്ക് 64 റൺസിെൻറ ദൂരം. എന്നിട്ടും ആതിഥേയർ പതറിയില്ല. അടിച്ചു കളിച്ച ലിയോൺ ഋഷഭ് പന്തും മുരളി വിജയും നടത്തിയ പ്രകോപനങ്ങളിലൊന്നും പെടാതെ സമചിത്തതയോടെയാണ് ബാറ്റ് വീശിയത്. ഹേസൽവുഡ് 43 പന്തിൽ 13 റൺസുമായി ലിയോണിന് പിന്തുണ നൽകുന്നതിനിടെ ഒരുതവണ പിഴച്ചു. അശ്വിെൻറ പന്തിൽ എഡ്ജിൽ തട്ടിയ പന്ത് ഗള്ളിയിൽ രാഹുലിെൻറ കൈകളിൽ. ഇന്ത്യയുടെ ശ്വാസം നേരെ വീണ നിമിഷം. അശ്വിൻ, ബുംറ, ഷമി എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയാണ് അവസാന ഇന്നിങ്സിൽ ഒാസീസിനെ തളച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.