ലണ്ടൻ: ആദ്യ ഏകദിനത്തിൽ നേടിയ വമ്പൻ ജയത്തിെൻറ ആത്മവിശ്വാസത്തിൽ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം പരമ്പര ജയം ലക്ഷ്യമിട്ട് കോഹ്ലിപ്പട ലോർഡ്സിൽ രണ്ടാം ഏകദിനം കളിക്കാനിറങ്ങും.
ട്വൻറി20 പരമ്പരയിൽ ഇന്ത്യ ഇംഗ്ലീഷുകാരെ 2-1ന് തോൽപിച്ചുവിട്ടിരുന്നു. ട്രെൻഡ്ബ്രിഡ്ജിൽ നടന്ന ആദ്യ ഏകദിനത്തിൽ എട്ടുവിക്കറ്റിനായിരുന്നു ഇന്ത്യൻ വിജയം. ആറു വിക്കറ്റ് പിഴുത കുൽദീപ് യാദവിെൻറ മികവിൽ ഇംഗ്ലണ്ടിനെ 268 റൺസിനു ഇന്ത്യൻ ബൗളിങ് നിര പുറത്താക്കിയപ്പോൾ ‘ഹിറ്റ്മാൻ’ രോഹിത് ശർമയുടെ (137) സെഞ്ച്വറി മികവിൽ ഇന്ത്യ വെറും 40.1 ഒാവറിൽ ലക്ഷ്യത്തിലെത്തി.
ആസ്ട്രേലിയക്കെതിരായി ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ പടുത്തുയർത്തിയ അതേ ഗ്രൗണ്ടിൽ കൂറ്റൻ സ്കോർ ലക്ഷ്യമിട്ട് പാഡണിഞ്ഞ ഇംഗ്ലീഷ് നിര ട്വൻറി20 പരമ്പരയിലെന്നപോലെതന്നെ കുൽദീപിെൻറ കുത്തിത്തിരിയുന്ന പന്തുകൾക്കുമുന്നിൽ പത്തി മടക്കുന്ന കാഴ്ചയാണ് കാണാനായത്. ബാറ്റിങ് നിരയിലെ കരുത്തായ ക്യാപ്റ്റൻ ഒയിൻ മോർഗൻ, ജോ റൂട്ട് എന്നിവരുടെ ഫോമില്ലായ്മയാണ് ആതിഥേയരെ അലട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.