മെൽബൺ: ആദ്യ സെഷൻ മഴയെടുത്ത അഞ്ചാം ദിനത്തിൽ ഒാസീസിനെ അഞ്ച് ഒാവറിൽ തീർത്ത് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന ്ത്യയുടെ വിജയാഘോഷം. മൂന്നാം ടെസ്റ്റ് 137 റൺസിന് ജയിച്ച ഇന്ത്യ 2-1െൻറ ലീഡുമായി ഇതോടെ പരമ്പരയും ബോർഡർ-ഗവാസ് കർ ട്രോഫിയും സ്വന്തമാക്കി. ചരിത്രത്തിലാദ്യമായാണ് മെൽബൺ കളിമുറ്റത്ത് ബോക്സിങ് ദിന ടെസ്റ്റ് ഇന്ത്യ ജയിക്കുന്നത്. വർഷാന്തം വിജയത്തോടെ അവസാനിപ്പിച്ച സന്ദർശകർ 150ാം ടെസ്റ്റ് വിജയമെന്ന റെക്കോഡും ഇന്നലെ തൊട ്ടു. സ്കോർ: ഇന്ത്യ 443/7, 106/8. ആസ്ട്രേലിയ- 151, 261.
398 റൺസ് എന്ന അപ്രാപ്യലക്ഷ്യത്തിലേക്ക് 141 റൺസ് അകലെ രണ്ടാം ഇന്നിങ്സ് പുനരാരംഭ ിച്ച ഒാസീസിന് കാര്യമായൊന്നും ചെയ്യാനില്ലാതിരുന്ന ദിനത്തിൽ മഴ വിരുന്നെത്തിയത് ഇന്ത്യൻപ്രതീക്ഷകളെ തല്ലിക്കെടുത്തുമെന്ന ആശങ്ക ഉയർത്തിയിരുന്നു. ആദ്യ സെഷൻ മഴയിൽ മുങ്ങിയെങ്കിലും വൈകിത്തുടങ്ങിയ കളി 27 പന്തുകളിലപ്പുറത്തേക്ക് നീട്ടിയെടുക്കാൻ വാലറ്റത്തിനായില്ല. ഒാസീസ് മണ്ണിൽ ‘കില്ലർ മാനാ’യി അവതരിച്ച ബുംറയും ഇശാന്ത് ശർമയുമായിരുന്നു അവസാന രണ്ടു വിക്കറ്റുകൾ എടുത്തത്.
അഞ്ചാം ദിനത്തിലേക്ക് കളി നീട്ടിയെടുത്ത് ആതിഥേയരുടെ മാനംകാത്ത കുമ്മിൻസിനെ വീഴ്ത്തി ബുംറ കങ്കാരുവധത്തിന് തുടക്കമിട്ടപ്പോൾ ഇശാന്ത് എറിഞ്ഞ തൊട്ടടുത്ത ഒാവറിൽ ലിയോൺ മടങ്ങിയതോടെ കളിക്ക് ശുഭാന്ത്യമായി. മെൽബണിൽ 37 വർഷം മുമ്പ് കപിൽദേവും കൂട്ടരും നേടിയ വിജയത്തിനുശേഷം ആദ്യ ഇന്ത്യൻ വിജയം. മൂന്നു ടെസ്റ്റുകളിലായി ഇതുവരെ 20 പേരെ പിടികൂടിയ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനും വിദേശമണ്ണിൽ 11 ടെസ്റ്റ് വിജയം പൂർത്തിയാക്കിയ ക്യാപ്റ്റൻ കോഹ്ലിക്കുമുൾപ്പെടെ റെക്കോഡുകളുടെ പെരുമഴകൂടിയായി പരമ്പര.
വാർണറും സ്മിത്തും പോയ ആസ്ട്രേലിയക്ക് വൻവിജയങ്ങളിലേക്ക് ഇനിയുമേറെ ദൂരമുണ്ടെന്ന സന്ദേശം കൂടിയായിരുന്നു മൂന്നാം ടെസ്റ്റിൽ ടീമിെൻറ ബാറ്റിങ് പ്രകടനം. വലിയ ഇന്നിങ്സ് ആവശ്യമുള്ള ദിനത്തിൽ നങ്കൂരമിട്ടുകളിച്ച കുമ്മിൻസിനെ മാറ്റിനിർത്തിയാൽ മുനകൂർത്ത ഇന്ത്യൻ പേസ് ആക്രമണത്തെ ചെറുത്തുനിൽക്കാൻ ആളില്ലാതെ ടീം ഉഴറി. ശരാശരി പ്രകടനവുമായി നിലയുറപ്പിച്ച ഷോൺ മാർഷ്, ട്രാവിസ് ഹെഡ്, ഉസ്മാൻ ഖ്വാജ എന്നിവർക്കും ടീമിെൻറ രക്ഷക വേഷമണിയാനായതേയില്ല. മറുവശത്ത്, വേഗവും ലെങ്തും സമന്വയിച്ച് ബുംറയും ഷമിയും ഇശാന്തും എറിഞ്ഞ പന്തുകൾ ഇന്ത്യൻ ഫാസ്റ്റ് ബൗളിങ്ങിെൻറ വരുംനാളുകളിലെ ഉയിർപ്പിെൻറ സൂചകവുമാണ്.
ഇൗ വർഷം ടെസ്റ്റിൽ അരങ്ങേറ്റംകുറിച്ച ബുംറ സീസണിൽ ഇതുവരെ 48 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റിൽ രണ്ട് ഇന്നിങ്സുകളിലായി ഒാസീസ് നിരയിലെ ഒമ്പതു വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് കളിയിലെ കേമൻ. ജനുവരി മൂന്നിന് സിഡ്നിയിലാണ് നാലാം ടെസ്റ്റ്. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന പരമ്പര സ്വന്തമാക്കിയതിനാൽ അടുത്ത ടെസ്റ്റിൽ പരാജയപ്പെട്ടാലും ബോർഡർ-ഗവാസ്കർ ട്രോഫി ഇന്ത്യക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.