ഇ​ന്ത്യ x ശ്രീ​ല​ങ്ക ഏ​ക​ദി​ന പ​ര​മ്പ​ര​ക്ക്​ നാ​ളെ തു​ട​ക്കം; ല​ക്ഷ്യം 2019 ലോകകപ്പ്​

​െകാ​ളം​ബോ: 2019 ഏ​ക​ദി​ന ലോ​ക​ക​പ്പി​നെ മ​ന​സ്സി​ലു​റ​പ്പി​ച്ച്​ ടീം ​ഇ​ന്ത്യ നാ​ളെ ക്രീ​സി​ലി​റ​ങ്ങു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ സെ​മി​യി​ൽ ന​ഷ്​​ട​മാ​യ കി​രീ​ട​സ്വ​പ്​​നം ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞ്​ ഇം​ഗ്ലീ​ഷ്​ മ​ണ്ണി​ൽ സ്വ​ന്ത​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലേ​ക്ക്​ പാ​ഡ​ണി​യു​ക​യാ​ണ്​ ടീം ​ഇ​ന്ത്യ. ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യോ​ടെ യു​വ​താ​ര​ങ്ങ​ളു​മാ​യി മി​ക​ച്ച ഏ​ക​ദി​ന ടീ​മി​ലേ​ക്കു​ള്ള ഒ​രു​ക്ക​ത്തി​ന്​ ഇ​ന്ത്യ തു​ട​ക്കം​കു​റി​ക്കും. യു​വ​രാ​ജ്​ സി​ങ്, സു​രേ​ഷ്​ റെ​യ്​​ന എ​ന്നീ സീ​നി​യ​ർ താ​ര​ങ്ങ​ളെ ഒ​ഴി​വാ​ക്കി വെ​ട്ടി​നി​ര​ത്ത​ലി​ന്​ തു​ട​ക്കം​കു​റി​ച്ചാ​ണ്​ വി​രാ​ട്​ കോ​ഹ്​​ലി-​ര​വി ശാ​സ്​​ത്രി സം​ഘം 2019 ഇം​ഗ്ല​ണ്ടി​ലേ​ക്ക്​ പ​ട​പ്പു​റ​പ്പാ​ട്​ തു​ട​ങ്ങി​യ​ത്. കൂ​ടു​ത​ൽ യു​വ​താ​ര​ങ്ങ​ൾ​ക്ക്​ അ​വ​സ​രം ന​ൽ​കി​യാ​വും ടീം ​ഇ​ന്ത്യ ശ്രീ​ല​ങ്ക​െ​ക്ക​തി​രാ​യ അ​ഞ്ച്​ ഏ​ക​ദി​ന​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​ക്ക്​ തു​ട​ക്കം​കു​റി​ക്കു​ന്ന​ത്. 

ഇൗ ​പോ​രാ​ട്ട​ത്തി​നു പി​ന്നാ​ലെ ആ​സ്​​ട്രേ​ലി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ശ്രീ​ല​ങ്ക, ഇം​ഗ്ല​ണ്ട്​ എ​ന്നി​വ​ർ​ക്കെ​തി​രെ​യും തു​ട​ർ​ച്ച​യാ​യി ഏ​ക​ദി​ന പ​ര​മ്പ​ര​ക​ളും വ​രാ​നി​രി​ക്കു​ന്നു. ടെ​സ്​​റ്റ്​ പ​ര​മ്പ​ര 3-0ത്തി​ന്​ തൂ​ത്തു​വാ​രി​യ​തി​നു പി​ന്നാ​ലെ ഞാ​യ​റാ​ഴ്​​ച ധാം​ബു​ല​യി​ൽ ആ​ദ്യ ഏ​ക​ദി​ന​ത്തി​ന്​ പാ​ഡ​ണി​യും. ടെ​സ്​​റ്റി​നേ​ക്കാ​ൾ മി​ക​ച്ച ടീ​മാ​ണ്​ ശ്രീ​ല​ങ്ക​യു​ടെ ഏ​ക​ദി​ന സം​ഘ​മെ​ങ്കി​ലും ഇ​ന്ത്യ​ൻ വെ​ല്ലു​വി​ളി അ​തി​ജീ​വി​ക്കാ​നു​ള്ള ശേ​ഷി​യൊ​ന്നു​മി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ര​വി ശാ​സ്​​ത്രി​ക്കി​ത്​ താ​ര​ങ്ങ​ൾ​ക്ക്​ അ​വ​സ​ര​മൊ​രു​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​വും. 

ഫി​റ്റ്​​ന​സ്​ പ്ര​ശ്​​നം പ​റ​ഞ്ഞാ​ണ്​ യു​വി, റെ​യ്​​ന എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി​യ​തെ​ങ്കി​ലും ഭാ​വി​ടീ​മി​നെ കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന്​ സെ​ല​ക്​​ഷ​ൻ അ​ടി​വ​ര​യി​ടു​ന്നു. മു​ൻ നാ​യ​ക​ൻ കൂ​ടി​യാ​യ എം.​എ​സ്.​ ധോ​ണി​ക്കി​ത്​ ആ​സി​ഡ്​ ടെ​സ്​​റ്റ്​ കൂ​ടി​യാ​വും. നി​റം​മ​ങ്ങി​യാ​ൽ അ​വ​സ​രം കാ​ത്തി​രി​ക്കു​ന്ന ഋ​ഷ​ഭ്​ പ​ന്ത്​ പോ​ലു​ള്ള യു​വ​താ​ര​ങ്ങ​ൾ​ക്കാ​യി ധോ​ണി​യെ​യും വെ​ട്ടി​നി​ര​ത്തും. രോ​ഹി​ത്​ ശ​ർ​മ​യെ വൈ​സ്​ ക്യാ​പ്​​റ്റ​നാ​ക്കി​യ​പ്പോ​ൾ, ടെ​സ്​​റ്റ്​ ടീ​മി​ലു​ണ്ടാ​യി​രു​ന്നു ശി​ഖ​ർ ധ​വാ​ൻ, ലോ​കേ​ഷ്​ രാ​ഹു​ൽ, അ​ജി​ൻ​ക്യ ര​ഹാ​നെ, ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ, കു​ൽ​ദീ​പ്​ എ​ന്നി​വ​രെ ടീ​മി​ൽ നി​ല​നി​ർ​ത്തി. മ​നീ​ഷ്​ പാ​ണ്ഡെ, കേ​ദാ​ർ ജാ​ദ​വ്, അ​ക്ഷ​ർ പ​േ​ട്ട​ൽ എ​ന്നി​വ​രും ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു. ഇം​ഗ്ല​ണ്ട്​ ലോ​ക​ക​പ്പി​ന്​ 24 മാ​സ​ത്തി​ൽ കു​റ​ഞ്ഞ സ​മ​യം ബാ​ക്കി​യു​ള്ള​തി​നാ​ൽ ഏ​റെ ​ഗൗ​ര​വ​ത്തോ​ടെ​യാ​ണ്​ സെ​ല​ക്​​ഷ​ൻ ക​മ്മി​റ്റി പ​ര്യ​ട​ന​ത്തെ സ​മീ​പി​ക്കു​ന്ന​ത്. 

ല​ങ്ക​ക്കെ​തി​രാ​യ അ​ഞ്ച്​ ഏ​ക​ദി​ന​ത്തി​നു പി​ന്നാ​ലെ ഇ​ന്ത്യ​യി​ൽ ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ ഏ​ഴ്​ ഏ​ക​ദി​നം (ഒ​ക​്​​ടോ​ബ​ർ), ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഏ​ഴ്​ ഏ​ക​ദി​നം (ന​വം​ബ​ർ-​ജ​നു​വ​രി), ഇ​ന്ത്യ​യി​ൽ ല​ങ്ക​ക്കെ​തി​രെ അ​ഞ്ച്​ ഏ​ക​ദി​നം (മാ​ർ​ച്ച്​-​ഏ​പ്രി​ൽ) എ​ന്നി​വ​യാ​ണ്​ വ​രാ​നി​രി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ. അ​ടു​ത്ത ജൂ​ണി​ൽ ഇം​ഗ്ല​ണ്ട്​ പ​ര്യ​ട​ന​വും ന​ട​ത്തും.

Tags:    
News Summary - India X Sreelanka Cricket -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.