ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിെന പ്രഖ്യാപിച്ചു. പരിക്ക് ഭേദമായതിനെ തുടർന്ന് ഓപണർ ഷിഖാർ ധവാൻ, ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ, പേസ് ബൗളർ ഭുവനേശ്വർ കുമാർ എന്നിവർ ടീമിൽ തിരിച്ചെത്തി.
പരിക്ക് കാരണം ന്യൂസിലാൻഡ് പര്യടനത്തിൽനിന്ന് പുറത്തായ സൂപ്പർ താരം രോഹിത് ശർമ ഇത്തവണയും ഇടംപിടിച്ചില്ല. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ കളിച്ച കേദാർ യാദവ്, ശിവം ദൂബെ, ഷർദുൽ താക്കൂർ, മുഹമ്മദ് ഷമി, മായങ്ക് അഗർവാൾ എന്നിവരും ടീമിൽനിന്ന് പുറത്തായി.
സുനിൽ ജോഷി സെലക്ഷൻ പാനൽ ചെയർമാനായ ശേഷം തെരഞ്ഞെടുക്കുന്ന ആദ്യത്തെ ടീം കൂടിയാണിത്. മാർച്ച് 12ന് ധരംശാലയിലാണ് ആദ്യത്തെ മത്സരം. 15ന് ലഖ്നൗ, 18ന് കൊൽക്കത്ത എന്നിവിടങ്ങളിൽ ബാക്കി മത്സരങ്ങൾ അരങ്ങേറും.
ടീം: ഷിഖാർ ധവാൻ, പ്രിഥ്വി ഷാ, വിരാട് കോഹ്ലി (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, മനീഷ് പാണ്ഡെ, ശ്രേയസ് ഐയ്യർ, റിഷഭ് പന്ത്, ഹർദിക് പാെണ്ഡ, രവീന്ദ്ര ജദേജ, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹാൽ, ജസ്പ്രീത് ബുംറ, നവദീപ് സൈനി, കുൽദീപ് യാദവ്, ശുഭ്മാൻ ഗിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.