അഞ്ചു കോടി ഇൻസ്റ്റഗ്രാം ഫോളോവർമാരുള്ള ആദ്യ ഇന്ത്യക്കാരനായി വിരാട് കോഹ്ലി. ബോളിവുഡ് സൂപ്പർതാരം പ്ര ിയങ്കചോപ്ര 4.99കോടി ഫോളോവർമാരുമായി കോഹ്ലിയുടെ തൊട്ടുപിന്നാലെയുണ്ട്. 4.42 ഫോോളാവർമാരുള്ള ദീപിക പദുകോൺ ആ ണ് ഇന്ത്യക്കാരിൽ മൂന്നാമതുള്ളത്. രണ്ടുകോടിയിലേറെ ഫോളോവർമാരുള്ള മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയാണ് ക ്രിക്കറ്റ് താരങ്ങളിൽ രണ്ടാമതുള്ളത്. ഫെയ്സ്ബുക്ക് ലൈക്കുകളിൽ ഇന്ത്യക്കാരിൽ ഒന്നാമനായ പ്രധാനമന്ത്രി നരേ ന്ദ്രമോഡിയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത് 3.45കോടിയിലേറെപ്പേരാണ്.
ഏകദിനത്തിലും ടെസ്റ്റിലും ബാറ്റ ിംഗ് റാങ്കിങിൽ ഒന്നാമതുള്ള കോഹ്ലിതന്നെയാണ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റി. അതേസമയം കോഹ്ല ിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയുടെ ഇൻസ്റ്റഗ്രാം ഫോളോവർമാർ 3.26കോടിയാണ്.
ഇൻസ്റ്റഗ്രാമിെൻറ ഒഫീഷ്യൽ േഫാളോവർമാരുടെ എണ്ണം കഴിഞ്ഞാൽ ഏറ്റവുധികം പേർ ഫോളോ ചെയ്യുന്നത് ഫുട്ബാൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആണ്. 20കോടിയിലേറെപ്പേരാണ് റൊണാൾഡോയെ ഫോളോചെയ്യുന്നത്. 17കോടിയിലേറെ ഫോളോവർമാരുള്ള അമേരിക്കൻ ഗായിക അരിയാന ഗ്രാൻഡെയും ഹോളിവുഡ് നടൻ ഡ്വെയ്ൻ ജോൺസണുമാണ് അൽപമെങ്കിലും റൊണാൾഡോക്ക് വെല്ലുവിളിയുയർത്തുന്നത്്. മറ്റൊരു സൂപ്പർതാരമായ ലയണൽമെസ്സിയെ പിന്തുടരുന്നത് 14.3കോടി പേരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.