ഡൽഹി: ഗുജറാത്ത് ലയൺസിനെതിരെ പുറത്തെടുത്ത ബാറ്റിങ് വീര്യം ഇക്കുറി ഡൽഹിക്കുണ്ടായില്ല. പോയൻറ് പട്ടികയിൽ ഒന്നാമതായി കുതിക്കുന്ന മുംബൈ ഇന്ത്യൻസിെൻറ കൂറ്റൻ സ്കോറിനെതിരെ െപാരുതിേനാക്കാൻ പോലുമാവാതെ ഡൽഹി 66 റൺസിന് തകർന്നടിഞ്ഞു. 212 റൺസ് അടിച്ചുകൂട്ടിയ മുംബൈക്ക് 146 റൺസിെൻറ കൂറ്റൻ ജയം.
ഡബിൾ സെഞ്ച്വറി കടന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുമായി ക്രീസിലെത്തിയ ഡൽഹിക്ക് ആദ്യ പന്തിൽ തന്നെ തിരിച്ചടികിട്ടി. മിച്ചൽ മെക്ക്ലനാഗെൻറ ആദ്യ പന്തിൽ മലയാളി താരം സഞ്ജു വി. സാംസൺ, ലെൻഡൽ സിമ്മൺസിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു പുറത്തായതിനു പിന്നാലെ ശ്രേയസ് അയ്യറും (3) കൂടാരം കയറി.
മലിംഗയുടെ പന്തിലായിരുന്നു അയ്യർ പുറത്തായത്. പിന്നാലെ കരുൺ നായർ(21), ഋഷഭ് പന്ത് (0), കൊറി ആൻഡേഴ്സൺ (10), മർേലാൺ സാമുവൽസ് (1), പാറ്റ് കുമ്മിൻസ് (10), കാഗിസോ റബാദ(0), മുഹമ്മദ് ഷമി (7) എന്നിവരും വന്നതുപോലെ തിരിച്ചുപോയി. ഇതോടെ 66 റൺസിന് ഡൽഹിയുടെ ബാറ്റിങ്ങിനും അന്ത്യമായി. സീസണിൽ മുംൈബക്ക് മികച്ച വിജയവും.
ഡൽഹി ഡെയർ ഡെവിൾസിനെ എതിരാളിയുടെ മണ്ണിൽ നേരിടാനെത്തിയ മുംബൈക്കായി ഒാപണർ ലെൻഡൽ സിമ്മൺസും (66), കീരൺ പൊള്ളാർഡുമാണ് (63 നോട്ടൗട്ട്) കൂറ്റനടികളിലൂടെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. സിമ്മൺസിനു പുറമെ പാർഥിവ് പേട്ടൽ (25),രോഹിത് ശർമ (10) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. ഹാർദിക് പാണ്ഡ്യ 29 റൺസുമായി പുറത്താവാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.