ഹൈദരാബാദ്: മറാത്ത പോരിൽ മുംബൈ തകർന്നു. അയൽക്കാരെന്ന ബഹുമാനം മാറ്റിനിർത്തി പുണെ സൂപ്പർ ജയൻറ്സ് തകർത്തെറിഞ്ഞപ്പോൾ പത്താം െഎ.പി.എല്ലിെൻറ കലാശപ്പോരിൽ മുംബൈ ഇന്ത്യൻസ് 129 റൺസിലൊതുങ്ങി. ഹാർദിക് പാണ്ഡ്യയും (38 പന്തിൽ 47) നായകൻ രോഹിത് ശർമയും (22 പന്തിൽ 24) മാത്രമാണ് മുംബൈ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. രണ്ടു വിക്കറ്റ് വീതമെടുത്ത ജയദേവ് ഉനാദ്കടും ആഡം സാംബയും ഡാനിയൽ ക്രിസ്റ്റ്യനുമാണ് മുംബൈയെ തകർത്തത്. സ്കോർ: മുംബൈ എട്ടിന് 129 (20).
ടോസ് നേടിയതൊഴികെ കാര്യങ്ങളൊന്നും മുംബൈക്കൊപ്പമായിരുന്നില്ല. സ്കോർ ബോർഡിൽ എട്ടു റൺസെത്തിയപ്പോൾ ഒാപണർമാരായ ലെൻഡൽ സിമ്മൺസും (എട്ടു പന്തിൽ മൂന്ന്) പാർഥിവ് പേട്ടലും (ആറു പന്തിൽ നാല്) വിശ്രമിക്കാനെത്തി. ഉജ്ജ്വല ഫോമിൽ പന്തെറിയുന്ന പേസ് ബൗളർ ഉനാദ്കടായിരുന്നു ഇരുവരുടെയും അന്തകൻ. പ്രതീക്ഷയിലേക്ക് കൂട്ടുകെട്ടുയർത്തി അമ്പാട്ടി റായുഡുവും (15 പന്തിൽ 12) നായകൻ രോഹിത് ശർമയും ബാറ്റുവീശിയെങ്കിലും എട്ടാം ഒാവറിൽ സ്മിത്തിെൻറ മാരക ഫീൽഡിങ് അമ്പാട്ടിയെ വീഴ്ത്തി. അനാവശ്യ റണ്ണിനായി ഒാടിയ അമ്പാട്ടി റായുഡു സ്മിത്തിെൻറ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായി. അധികം വൈകുംമുേമ്പ നായകൻ മടങ്ങി. ഇഴഞ്ഞുനീങ്ങിയ സ്കോർ ബോർഡിെന വേഗത്തിലാക്കാനുള്ള ശ്രമത്തിനിടെ ഡീപ് മിഡ്വിക്കറ്റിൽ ഠാകുറിെൻറ കൈയിൽ രോഹിത് ഒതുങ്ങി. പിന്നീടുള്ള പ്രതീക്ഷ കിറോൺ പൊള്ളാർഡിലായിരുന്നു. പക്ഷേ, സിക്സർ പ്രതീക്ഷിച്ച് പൊള്ളാർഡ് (ഏഴ്) തൊടുത്ത ഷോട്ട് ബൗണ്ടറി ലൈനിനരികെ മനോജ് തിവാരിയുടെ കൈയിൽ ഭദ്രമായെത്തി.
ഹാർദിക് പാണ്ഡ്യയും (പത്ത്) കരൺ ശർമയും അടുത്തടുത്ത് പുറത്തായപ്പോൾ മുംബൈയുടെ തകർച്ച ഏഴിന് 79 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഹാർദികിനെ ക്രിസ്റ്റ്യൻ പുറത്താക്കിയപ്പോൾ കരൺ ശർമ റണ്ണൗട്ടായി. മൂന്നക്കം കടക്കില്ലെന്നു തോന്നിച്ച ഘട്ടത്തിൽ രക്ഷകെൻറ വേഷത്തിൽ കുനാൽ പാണ്ഡ്യ അവതരിച്ചു. മെല്ലെ തുടങ്ങിയ പാണ്ഡ്യ അവസാന ഒാവറുകളിൽ ആക്രമണം അഴിച്ചുവിട്ടേതാടെ മുംബൈ മൂന്നക്കം കടന്നു. ഇന്നിങ്സിെൻറ അവസാന പന്തിലാണ് പാണ്ഡ്യ ക്രിസ്റ്റ്യെൻറ പന്തിൽ പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.