ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് പത്താം സീസൺ ഫൈനലിൽ ഇടംനേടുന്ന രണ്ടാം ടീമാവാൻ മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും വെള്ളിയാഴ്ച മുഖാമുഖം. ലീഗ് റൗണ്ടിൽ ഒന്നാമതായിരുന്ന മുംബൈ നിർണായകമായ ഒന്നാം ക്വാളിഫയറിൽ പുണെ സൂപ്പർ ജയൻറ്സിനോട് 20 റൺസിന് തോറ്റ് വരുേമ്പാൾ, എലിമിനേറ്റർ റൗണ്ടിൽ മഴവെല്ലുവിളി കൂടി മറികടന്നാണ് കൊൽക്കത്തയുടെ യാത്ര. ചാമ്പ്യന്മാരായ സൺറൈസേഴ്സിനെതിരായ മത്സരം മൂന്നര മണിക്കൂറോളം മഴമുടക്കിയപ്പോൾ ഡക്വർത്ത് ലൂയിസിലൂടെയായിരുന്നു കൊൽക്കത്തയുടെ ജയം. െഎ.പി.എല്ലിൽ രണ്ടു തവണ ജേതാക്കളായിരുന്നു ഇരുവരും. പക്ഷേ, മുഖാമുഖമുള്ള കണക്കെടുപ്പിൽ മുംബൈ ബഹുദൂരം മുന്നിൽ. സീസണിലെ രണ്ടു മത്സരങ്ങളിലും കൊൽക്കത്തക്കെതിരെ മുംബൈക്കായിരുന്നു ജയം. 10 െഎ.പി.എല്ലിൽ 20 തവണ ഏറ്റുമുട്ടിയപ്പോൾ 15ലും നീലപ്പടയാളികൾ കളംവാണു. കൊൽക്കത്തക്ക് ആശ്വസിക്കാൻ അഞ്ച് ജയം മാത്രം. നിലവിലെ ഫോമിൽ ബൗളിലും ബാറ്റിലും ഒരേ മികവ് പുലർത്തുന്ന ടീമിനിടയിൽ പ്രവചനവും അസാധ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.