ബംഗളൂരു: ‘പുലർെച്ച രണ്ടിന് ക്രിക്കറ്റ് കളിക്കാനാവില്ല. അത് ഉറങ്ങാനുള്ള സമയമാണ്’- െഎ.പി.എൽ ക്വാളിഫയറിൽ ഹൈദരാബാദിനെ തോൽപിച്ചശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം നതാൻ കോൾടെർനൈൽ പറഞ്ഞ വാക്കുകളാണിത്. നാളെ നടക്കുന്ന െഎ.പി.എൽ ഫൈനലിനെക്കാൾ ക്രിക്കറ്റ് ലോകം ചർച്ചചെയ്യുന്നത് മഴയുടെ കളിയെ തുടർന്ന് പുലർച്ചെവരെ നീണ്ട കൊൽക്കത്ത-ഹൈദരാബാദ് മത്സരത്തെക്കുറിച്ചാണ്. ട്വൻറി20യിൽ ഡക്വർത്ത് ലൂയിസ് നിയമം പ്രായോഗികമല്ലെന്നും രാത്രി 12 മണിക്കുശേഷം ക്രിക്കറ്റ് മത്സരം നടത്തരുെതന്നുമാണ് മുൻതാരങ്ങൾ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. പ്രാഥമിക റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ച് േപ്ല ഒാഫിലെത്തിയ ടീം കാലാവസ്ഥ കൊണ്ടുവരുന്ന ദൗർഭാഗ്യത്തിെൻറ പേരിൽ പുറത്തേക്ക് പോകേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കണമെന്നാണ് ക്രിക്കറ്റ് ലോകത്തിെൻറ അഭിപ്രായം. ഒാരോ േപ്ല ഒാഫ് മത്സരങ്ങൾക്കുമിടയിൽ ഒരു റിസർവ് ദിനം വീതം നൽകിയാൽ പ്രശ്നം ഏറക്കുറെ പരിഹരിക്കാനാകും.
ഒന്നാം ക്വാളിഫയറിൽ കൊൽക്കത്തക്ക് മുന്നിൽ ഹൈദരാബാദ് 129 റൺസിെൻറ വിജയലക്ഷ്യം ഉയർത്തിയപ്പോഴാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് മഴ എത്തുന്നത്. ട്വൻറി 20 ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം 129 എന്നത് വലിയ സ്കോർ അല്ലെങ്കിലും ബാറ്റിങ് ദുഷ്കരമായ പിച്ചിൽ തങ്ങൾക്ക് ജയിക്കാൻ കഴിയുമായിരുന്നു എന്നാണ് ഹൈദരാബാദ് ബൗളിങ് പരിശീലകൻ മുത്തയ്യ മുരളീധരൻ പറയുന്നത്. എന്നാൽ, മഴയെ തുടർന്ന് ആറ് ഒാവറാക്കി ചുരുക്കിയ മത്സരത്തിൽ 48 റൺസെന്ന വിജയ ലക്ഷ്യം കൊൽക്കത്ത അനായാസം പിന്തുടർന്ന് ജയിച്ചു. തുടക്കത്തിൽ മൂന്ന് വിക്കറ്റ് വീണിട്ടും ആശങ്കയില്ലാതെ ബാറ്റ് വീശാൻ കൊൽക്കത്തയെ സഹായിച്ചത് മഴനിയമമാണ്. 36 പന്തുകൾക്കിടെ 10 വിക്കറ്റ് വീഴാനുള്ള സാധ്യത വിരളമാണെന്ന കണക്കുകൂട്ടലിലാണ് കൊൽക്കത്ത കണ്ണുംപൂട്ടി ബാറ്റു വീശിയത്. 100 ഒാവർ മത്സരത്തിെൻറ നിയമം 40 ഒാവർ മത്സരത്തിൽ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് പുണെ ടീം പരിശീലകൻ സ്റ്റീഫൻ െഫ്ലമിങ് അഭിപ്രായപ്പെട്ടു. ജയിച്ചത് തങ്ങളാണെങ്കിലും മനസ്സ് ഹൈദരാബാദിനൊപ്പമാണെന്ന് കൊൽക്കത്ത നായകൻ ഗൗതം ഗംഭീർ പറഞ്ഞു. മത്സരം തടസ്സപ്പെട്ടാൽ റിസർവ് ദിനം വേണെമന്ന് കൊൽക്കത്ത ടീം ഉടമ ഷാറൂഖ് ഖാൻ ആവശ്യപ്പെട്ടു. മത്സരം ഉപേക്ഷിക്കേണ്ടി വന്നിരുന്നെങ്കിൽ കൊൽക്കത്തയെ സംബന്ധിച്ചിടത്തോളം ദുരന്തമായി മാറിയേനെ. ഇതുവഴി പ്രാഥമിക റൗണ്ടിൽ ഒരു പോയൻറിന് മുന്നിട്ടുനിന്ന ഹൈദരാബാദ് രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടുമായിരുന്നു.
അപൂർവമാേയ ക്രിക്കറ്റിൽ ഒരുമണിക്കു ശേഷം മത്സരം നടന്നിട്ടുള്ളൂ. കൊൽക്കത്ത-ഹൈദരാബാദ് മത്സരം അവസാനിച്ചത് 1.30നാണ്. മത്സരം കഴിഞ്ഞാൽ ഉച്ചയോടെയേ ടീം അംഗങ്ങൾ ഉണരൂവെന്നും അടുത്ത മത്സരത്തിന് പരിശീലനത്തിന് സമയം കിട്ടില്ലെന്നും കൊൽക്കത്ത ടീം സഹപരിശീലകൻ ജാക് കാലിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.