ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പുണെയുടെ സ്വപ്നങ്ങൾ വീണുടഞ്ഞു. അവസാന പന്തുവരെ ആവേശം മുറ്റിനിന്ന മത്സരത്തിൽ നാട്ടുകാരായ പുണെ സൂപ്പർ ജയൻറ്സിനെ ഒരു റൺസിന് വീഴ്ത്തി മുംബൈ ഇന്ത്യൻസിന് പത്താം െഎ.പി.എൽ കിരീടം. മുംബൈയുടെ മൂന്നാം കിരീട ധാരണം. ബാറ്റിന് പകരം േബാളുകൾകൊണ്ട് ഏറ്റുമുട്ടിയ മത്സരത്തിൽ അവസാന ഒാവറിൽ 13 റൺസ് വേണ്ടിയിരുന്ന പുണെക്ക് 11 റണ്ണിലെത്താനേ കഴിഞ്ഞുള്ളൂ. സ്കോർ: മുംബൈ: എട്ടിന് 129. പുണെ ആറിന് 128. കുറഞ്ഞ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പുണെ നിരയിൽ നായകൻ സ്റ്റീവ് സ്മിത്തിനും (50 പന്തിൽ 51) ഒാപണർ അജിൻക്യ രഹാനെക്കും (38 പന്തിൽ 44) മാത്രമേ തിളങ്ങാനായുള്ളൂ. മുംബൈക്കുവേണ്ടി മിച്ചൽ ജോൺസൺ മൂന്നും ബുംറ രണ്ടും വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത മുംബൈയുടെയും ബാറ്റിങ് തകർന്നെങ്കിലും ക്രുനാൽ പാണ്ഡ്യയും (38 പന്തിൽ 47) നായകൻ രോഹിത് ശർമയുമാണ് (22 പന്തിൽ 24) അവരെ രണ്ടക്കം കടത്തിയത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് കാര്യങ്ങളൊന്നും വിചാരിച്ചപോലെ ആയിരുന്നില്ല. സ്കോർബോർഡിൽ എട്ടു റൺസെത്തിയപ്പോൾ ഒാപണർമാരായ ലെൻഡൽ സിമ്മൺസും (എട്ടു പന്തിൽ മൂന്ന്) പാർഥിവ് പേട്ടലും (ആറു പന്തിൽ നാല്) വിശ്രമിക്കാനെത്തി. ഉജ്ജ്വല ഫോമിൽ പന്തെറിയുന്ന പേസ് ബൗളർ ഉനദ്കടായിരുന്നു ഇരുവരുടെയും അന്തകൻ. പ്രതീക്ഷയിലേക്ക് കൂട്ടുകെട്ടുയർത്തി അമ്പാട്ടി റായുഡുവും (15 പന്തിൽ 12) നായകൻ രോഹിത് ശർമയും ബാറ്റുവീശിയെങ്കിലും എട്ടാം ഒാവറിൽ സ്മിത്തിെൻറ മാരക ഫീൽഡിങ് അമ്പാട്ടിയെ വീഴ്ത്തി. അനാവശ്യ റണ്ണിനായി ഒാടിയ അമ്പാട്ടി റായുഡു സ്മിത്തിെൻറ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായി. അധികം വൈകുംമുേമ്പ നായകൻ മടങ്ങി. ഇഴഞ്ഞുനീങ്ങിയ സ്കോർ ബോർഡിെന വേഗത്തിലാക്കാനുള്ള ശ്രമത്തിനിടെ ഡീപ് മിഡ്വിക്കറ്റിൽ ഠാകുറിെൻറ കൈയിൽ രോഹിത് ഒതുങ്ങി. പിന്നീടുള്ള പ്രതീക്ഷ കിറോൺ പൊള്ളാർഡിലായിരുന്നു. പക്ഷേ, സിക്സർ പ്രതീക്ഷിച്ച് പൊള്ളാർഡ് (ഏഴ്) തൊടുത്ത ഷോട്ട് ബൗണ്ടറി ലൈനിനരികെ മനോജ് തിവാരിയുടെ കൈയിൽ ഭദ്രമായെത്തി. ഹാർദിക് പാണ്ഡ്യയും (പത്ത്) കരൺ ശർമയും അടുത്തടുത്ത് പുറത്തായപ്പോൾ മുംബൈയുടെ തകർച്ച ഏഴിന് 79 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഹാർദികിനെ ക്രിസ്റ്റ്യൻ പുറത്താക്കിയപ്പോൾ കരൺ ശർമ റണ്ണൗട്ടായി.
മൂന്നക്കം കടക്കില്ലെന്നു തോന്നിച്ച ഘട്ടത്തിൽ രക്ഷകെൻറ വേഷത്തിൽ ക്രുനാൽ പാണ്ഡ്യ അവതരിച്ചു. മെല്ലെ തുടങ്ങിയ പാണ്ഡ്യ അവസാന ഒാവറുകളിൽ ആക്രമണം അഴിച്ചുവിട്ടേതാടെ മുംബൈ മൂന്നക്കം കടന്നു. ഇന്നിങ്സിെൻറ അവസാന പന്തിലാണ് പാണ്ഡ്യ ക്രിസ്റ്റ്യെൻറ പന്തിൽ പുറത്തായത്.
ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പുണെ നിരയിൽനിന്ന് രാഹുൽ ത്രിപാഠിയാണ് (മൂന്ന്) ആദ്യം പുറത്തുപോയത്. ബുംറയുടെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങി ത്രിപാഠി പുറത്തേക്ക് നടക്കുേമ്പാൾ പുണെയുടെ സ്കോർബോർഡിൽ 17 റൺസ് മാത്രമായിരുന്നു സമ്പാദ്യം. രഹാനെക്ക് കൂട്ടായെത്തിയ നായകൻ സ്റ്റീവ് സ്മിത്ത് ശ്രദ്ധയോടെ ബാറ്റ് വീശി. ഇന്നിങ്സ് ഇഴഞ്ഞുനീങ്ങുന്നതിനിടെ രഹാനെയെ ജോൺസൺ മടക്കി.
പതിവ് ശൈലിയിൽ മെല്ലെ തുടങ്ങിയ ധോണിക്ക് പത്ത് റൺസിെൻറ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അവസാന ഒാവറിൽ 13 റൺസ് മാത്രം വേണ്ടിനിൽക്കെ പന്തുമായെത്തിയത് മിച്ചൽ േജാൺസണാണ്. ആദ്യ പന്തിൽ ഫോർ അടിച്ച് പ്രതീക്ഷ നൽകിയ മനോജ് തിവാരി തൊട്ടടുത്ത പന്തിൽ പുറത്തായി. മൂന്നാം പന്തിൽ സ്മിത്തും തിരിച്ചുനടന്നതോടെ മുംബൈ ക്യാമ്പിൽ ആഹ്ലാദം തുടങ്ങി. അവസാന പന്തിൽ ജയിക്കാൻ നാല് റൺസ് വേണ്ടിയിരുന്നെങ്കിലും രണ്ട് റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.