ചെന്നൈ: കാവേരി പ്രക്ഷോഭത്തിെൻറ പശ്ചാത്തലത്തിൽ ചെന്നൈ സൂപ്പർ കിങ്സിെൻറ ഹോം മൽസരങ്ങൾ നടത്താനായി നാല് നഗരങ്ങൾ ബി.സി.സി.െഎ പരിഗണിക്കുന്നുവെന്ന് സൂചന. വിശാഖപട്ടണമാണ് ബി.സി.സി.െഎയുടെ പരിഗണിനയിലുള്ള ആദ്യനഗരം. തിരുവനന്തപുരം, രാജ്കോട്ട്, പൂണെ എന്നിവയാണ് പരിഗണനയിലുള്ള മറ്റ് നഗരങ്ങൾ. അതേ സമയം, ചെന്നൈയിൽ നടക്കേണ്ടിയിരുന്ന രാജസ്ഥാൻ റോയൽസ്-ചെന്നൈ സൂപ്പർ കിങ്സ് മൽസരത്തിെൻറ ടിക്കറ്റ് വിൽപ്പന നിർത്തിവെച്ചു. മൽസരങ്ങൾ മാറ്റുന്നതിെൻറ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
കാവേരി പ്രക്ഷോഭത്തിെൻറ പശ്ചാത്തലത്തിൽ ചെന്നൈയുടെ മൽസരങ്ങൾ മാറ്റുന്നത് ബി.സി.സി.െഎ പരിഗണിക്കുകയാണെന്ന് സുപ്രീംകോടതി നിയോഗിച്ച സംഘടനയുടെ ഭരണത്തലവൻ വിനോദ് റായ് പ്രതികരിച്ചു. നാല് വേദികളാണ് ഇതിനായി പരിഗണിക്കുന്നത്. വിശാഖപട്ടണം, തിരുവനന്തപുരം, പൂണെ, രാജ്കോട്ട് എന്നിവയാണ് പുതുതായി പരിഗണിക്കുന്ന വേദികൾ. ഇവയിലേതെങ്കിലുമൊന്നിൽ ചെന്നൈക്ക് അവരുടെ ഹോം മൽസരങ്ങൾ കളിക്കാമെന്ന് വിനോദ് റായ് വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങൾ പഠിക്കാൻ സി.എസ്.കെയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ചെന്നൈ സൂപ്പർ കിങ്സാണെന്നും വിനോദ് റായ് പറഞ്ഞു.
കനത്ത സുരക്ഷയിലാണ് കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സിെൻറ ഹോം മൽസരം നടന്നത്. കാവരേി വിഷയത്തിൽ പ്രക്ഷോഭം നടത്തുന്നവർ സ്റ്റേഡിയത്തിന് പുറത്ത് വൻ പ്രതിഷേധം ഉയർത്തിയിരുന്നു. മൽസരത്തിനിടെ ചെന്നൈ സൂപ്പർ കിങ്സ് താരം രവീന്ദ്ര ജഡേജക്കെതിരെ ഷൂവേറും ഉണ്ടായി. ഇതിന് പിന്നാലെയാണ് ചെന്നൈയിലെ മൽസരങ്ങൾ സംബന്ധിച്ച് ബി.സി.സി.െഎ പുനരാലോചന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.