തീ തുപ്പി വാട്​സനും ധോനിയും; ഡൽഹിക്ക്​ ജയിക്കാൻ 212

പൂണെ: മഹാരാഷ്​ട്രാ ക്രിക്കറ്റ്​ അസോസിയേഷൻ സ്​റ്റേഡിയത്തിൽ നടക്കുന്ന ​െഎ.പി.എൽ മത്സരത്തിൽ ടോസ്​ നേടിയ ഡൽഹി ഡെയർഡെവിൾസ്​ നായകൻ ശ്രേയസ്​ അയ്യർ ചെന്നൈ സൂപ്പർ കിങ്​സിനെ ബാറ്റിങ്ങിനയച്ചപ്പോൾ ഇത്ര പ്രതീക്ഷിച്ചു കാണില്ല. 20 ഒാവറിൽ നാല്​ വിക്കറ്റ്​ നഷ്​ടത്തിൽ ധോനിപ്പട അടിച്ചെടുത്തത്​ 211 റൺസ്​. ഒാപണർമാരായ ഷെയ്​ൻ വാട്​സനും(78) ഫാഫ്​ ഡു പ്ലെസിസും(33) തുടക്കമിട്ട വെടി​ക്കെട്ട്​​ അമ്പാട്ടി റായ്​ഡുവും(41) നായകൻ ധോനിയും (51) ഏറ്റെടുത്തതോടെ ചെന്നൈ സ്​കോർ ശരവേഗം കുതിക്കുകയായിരുന്നു.

40 പന്തിൽ ഏഴ്​ സികസും നാല്​ ബൗണ്ടറിയുമടങ്ങുന്നതാണ്​ വാട്​സ​​​െൻറ 78 റൺസ്​. 22 പന്തിൽ അഞ്ച്​ സിക്​സും രണ്ട്​ ബൗണ്ടറിയുമടിച്ചാണ്​ ധോനിയുടെ 51 റൺസ്​. ഒന്നാം വിക്കറ്റിൽ ഡു പ്ലെസിസും വാട്​സനും ചേർത്തത്​ 102 റൺസ്​. വിജയ്​ ശങ്കറി​​​െൻറ പന്തിൽ ഡുപ്ലെസിസ്​ പുറത്തായതിന്​ ശേഷം വന്ന സുരേഷ്​ റൈനയെ (1) മാക്​സ്​വെൽ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ഡൽഹിക്ക്​ വേണ്ടി വിജയ്​ ശങ്കർ രണ്ട്​ വിക്കറ്റുകളെടുത്തു. 

Tags:    
News Summary - ipl 2018 chennai super kings-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.