ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ എബി ഡിവില്ലിയേഴ്സും (39 പന്തിൽ 69) മുഇൗൻ അലിയും (34 പന്തിൽ 65) ഗ്രാൻഡ്ഹോമും (17 പന്തിൽ 40) ചേർന്ന് വെടിക്കെട്ടിന് തിരികൊളുത്തിയപ്പോൾ നിർണായക മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ബംഗളൂരു റോയൽ ചലഞ്ചേഴ്സിന് 14 റൺസ് ജയം. ബംഗളൂരുവിെൻറ 218 എന്ന കൂറ്റൻ സ്കോറിനെതിരെ അടിക്ക് തിരിച്ചടിയെന്നോണം ഹൈദരാബാദ് ക്യാപ്റ്റൻ കെയിൻ വില്യംസണും (42 പന്തിൽ 81) മനീഷ് പാണ്ഡെയും (38 പന്തിൽ 62) പൊരുതിനോക്കിയെങ്കിലും ലക്ഷ്യംകണ്ടില്ല. സ്കോർ ബംഗളൂരു: 218/ 6, ഹൈദരാബാദ്: 204/3. ഇതോടെ പ്ലേഒാഫ് പോരാട്ടം വീണ്ടും മുറുകി. പ്രതീക്ഷ നിലനിർത്തിയ ബംഗളൂരുവിന് രാജസ്ഥാനെതിരെയാണ് അവസാന മത്സരം.
ടോസ് നേടിയ ഹൈദരാബാദ് ബംഗളൂരുവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഒാവറുകളിൽ തന്നെ പാർഥിവ് പേട്ടൽ (1) ക്യാപ്റ്റൻ വിരാട് കോഹ്ലി (12) എന്നിവരെ ബംഗളൂരുവിന് നഷ്ടമായി. എന്നാൽ, പിന്നീട് ഒത്തുചേർന്ന എബി ഡിവില്ലിയേഴ്സും മോയിൻ അലിയും ഗ്രാൻഡ്ഹോമും ചേർന്ന് ഹൈദരാബാദ് ബൗളർമാർക്കെതിരെ ആക്രമിച്ച് കളിച്ചപ്പോൾ ബംഗളൂരു സ്കോർ കുതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.