മൊഹാലി: ലോകേഷ് രാഹുലിെൻറ വെടിക്കെട്ടിെൻറ അകമ്പടിയോടെ കിങ്സ് ഇലവൻ പഞ്ചാബിന് െഎ.പി.എല്ലിൽ വിജയത്തുടക്കം. െഎ.പി.എൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധശതകം കുറിച്ച ലോകേഷ് രാഹുലിെൻറ (16 പന്തിൽ 51) മികവിൽ ഡൽഹി ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം ഏഴു പന്ത് ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയെ നായകൻ ഗംഭീറിെൻറ അർധശതകമാണ് (55) ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഇതോടെ ഗൗതം ഗംഭീർ െഎ.പി.എല്ലിൽ ഏറ്റവും കൂടുതൽ അർധസെഞ്ച്വറി (36) നേടിയ ഡേവിഡ് വാർണറിെൻറ റെക്കോഡിനൊപ്പെമത്തി. ഋഷഭ് പന്തും (13 പന്തിൽ 28) ക്രിസ് മോറിസും (16 പന്തിൽ 27) നായകന് പിന്തുണ നൽകി. പഞ്ചാബിനായി അരങ്ങേറ്റം കുറിച്ച മുജീബ് റഹ്മാൻ രണ്ട് വിക്കെറ്റടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി ഇന്നിങ്സ് തുറന്ന ലോകേഷ് രാഹുൽ ടീമിനെ മൂന്നാം ഒാവറിൽ 50 കടത്തി. 16 പന്തുകൾ നേരിട്ട രാഹുൽ നാല് സിക്സുകളും ആറ് ഫോറുകളും പറത്തി. ഒാപണർ മായങ്ക് അഗർവാളും (7) യുവരാജ് സിങ്ങും (12) പെെട്ടന്ന് മടങ്ങിയെങ്കിലും കരുൺ നായരും (33 പന്തിൽ 50 ) അവസാന സമയത്ത് സമചിത്തതയേടെ ബാറ്റേന്തിയ ഡേവിഡ് മില്ലറും (23 പന്തിൽ 24) മാർകസ് സ്റ്റോയ്ണിസും (15 പന്തിൽ 22) ചേർന്ന് പഞ്ചാബിന് ജയം സമ്മാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.