മൊഹാലി/കൊൽക്കത്ത: ലോകേഷ് രാഹുലിെൻറയും സുനിൽ നരെയ്െൻറയും വെടിക്കെട്ടിെൻറ അകമ്പടിയോടെ കിങ്സ് ഇലവൻ പഞ്ചാബിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും െഎ.പി.എല്ലിൽ വിജയത്തുടക്കം. ഡൽഹി ഡെയർ ഡെവിൾസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് തോൽവി ഏറ്റുവാങ്ങിയത്.
െഎ.പി.എൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധശതകം (14 പന്തിൽ) കുറിച്ച ലോകേഷ് രാഹുലിെൻറ (16 പന്തിൽ 51) മികവിൽ ഡൽഹി ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം ഏഴു പന്ത് ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു.
17 പന്തിൽ അർധ ശതകം കടന്ന നരെയ്െൻറ (19 പന്തിൽ 50) കരുത്തിൽ ബാംഗ്ലൂർ മുന്നോട്ടുവെച്ച 176 റൺസ് ലക്ഷ്യം ഏഴു പന്തും നാല് വിക്കറ്റും ശേഷിക്കെ എത്തിപ്പിടിച്ചാണ് കൊൽക്കത്ത ജയം നേടിയത്.
ഡൽഹിയെ നായകൻ ഗംഭീറിെൻറ അർധശതകമാണ് (42 പന്തിൽ 55) ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഇതോടെ ഗംഭീർ െഎ.പി.എല്ലിൽ ഏറ്റവും കൂടുതൽ അർധസെഞ്ച്വറി (36) നേടിയ ഡേവിഡ് വാർണറിെൻറ റെക്കോഡിനൊപ്പെമത്തി.
പഞ്ചാബിനായി ഇന്നിങ്സ് തുറന്ന രാഹുൽ ടീമിനെ മൂന്നാം ഒാവറിൽ 50 കടത്തി. ഒാപണർ മായങ്ക് അഗർവാളും (ഏഴ്) യുവരാജ് സിങ്ങും (12) പെെട്ടന്ന് മടങ്ങിയെങ്കിലും കരുൺ നായരും (33 പന്തിൽ 50) ഡേവിഡ് മില്ലറും (23 പന്തിൽ 24) മാർകസ് സ്റ്റോയ്ണിസും (15 പന്തിൽ 22) ചേർന്ന് പഞ്ചാബിന് ജയം സമ്മാനിക്കുകയായിരുന്നു.
കൊൽക്കത്തക്കായി ക്യാപ്റ്റൻ ദിനേശ് കാർത്തിക് (29 പന്തിൽ 35 നോട്ടൗട്ട്), നിതീഷ് റാണ (25 പന്തിൽ 34) എന്നിവരും മികവുകാട്ടി. എ.ബി. ഡിവില്ലിയേഴ്സ് (23 പന്തിൽ 44), ബ്രൻഡൻ മക്കല്ലം (27 പന്തിൽ 43), മന്ദീപ് സിങ് (18 പന്തിൽ 37), ക്യാപ്റ്റൻ വിരാട് കോഹ്ലി (33 പന്തിൽ 31) എന്നിവരാണ് ബാംഗ്ലൂർ നിരയിൽ തിളങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.