ഹൈദരാബാദ്: െഎ.പി.എൽ സീസണിലെ ഏറ്റവും വിലയേറിയ രണ്ടു താരങ്ങളുണ്ടായിട്ടും രാജസ്ഥാൻ േറായൽസിന് നാണംകെട്ട തോൽവി. വിലക്കു കഴിഞ്ഞ് തിരിച്ചെത്തിയ മുൻ ചാമ്പ്യന്മാരെ സൺറൈസേഴ്സ് ഹൈദരാബാദ് ഒമ്പതു വിക്കറ്റിനാണ് തോൽപിച്ചത്.
ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ മലയാളി താരം സഞ്ജു സാംസണിെൻറ (49) മികവിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ125 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ഒാപണർ വൃദ്ധിമാൻ സാഹയുടെ വിക്കറ്റ് മാത്രമേ നഷ്ടമായുള്ളൂ. ശിഖർ ധവാൻ (57 പന്തിൽ 77), ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (36) എന്നിവർ രണ്ടാം വിക്കറ്റിൽ വിജയം സമ്മാനിച്ചു.
ടോസ് നേടിയ ഹൈദരാബാദ് രഹാനെയുടെ സംഘത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മലയാളിതാരം സഞ്ജു വി. സാംസണിനു (49) മാത്രമേ ഹൈദരാബാദ് ബൗളിങ് ആക്രമണത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായുള്ളൂ. സ്കോർബോർഡ് ആറിൽ എത്തിനിൽക്കേ ഒാപണറെ നഷ്ടമായ രാജസ്ഥാനെ സഞ്ജുവും ക്യാപ്റ്റൻ രഹാനെയും 50 കടത്തി. എന്നാൽ, ഏറെ വൈകാതെ രഹാനെയെ റാഷിദ് ഖാെൻറ കൈകളിലെത്തിച്ച് സിദ്ധാർഥ് കൗൾ ആദ്യ പ്രഹരമേൽപിച്ചു. രഹാനെ (13) മടങ്ങിയതോടെ കൂട്ടത്തകർച്ചയായി. സ്കോർ 49ൽ എത്തിനിൽക്കേ ഡീപ് കവറിൽ റാഷിദ് ഖാെൻറ മികച്ച ക്യാച്ചിലാണ് സഞ്ജു സാംസൺ പുറത്തായത്.
നിലയുറപ്പിച്ച് കളിക്കാൻ ശ്രമിച്ച രണ്ടു കളിക്കാരെ പുറത്താക്കി ശാകിബുൽ ഹസനാണ് 13ാം ഒാവറിൽ രാജസ്ഥാന് കനത്ത ആഘാതമേൽപിച്ചത്. ബെൻ സ്റ്റോക്സ് (5), ജോസ് ബട്ലർ (6), കൃഷ്ണപ്പ ഗൗതം (0), ജയദേവ് ഉനദ്കട് (1) എന്നിവർ ഒറ്റയക്കത്തിൽ മടങ്ങി. രാഹുൽ ത്രിപതി (17)യും ശ്രേയസ് ഗോപാലും (18) മാത്രേമ രണ്ടക്കം കടന്നുള്ളൂ. മൂന്നാം പന്തിൽ 15 പന്തില്‍ 17 റണ്‍സെടുത്ത രാഹുല്‍ ത്രിപാതിയെ മനീഷ് പാണ്ഡെയുടെ കൈകളിലെത്തിച്ചു. 12.5 കോടി വിലയുള്ള ബെൻ സ്റ്റോക്സും 11.5 കോടി വിലയുള്ള ഉനദ്കടും നിറംമങ്ങിയത് തിരിച്ചടിയായി. ശാകിബും സിദ്ധാർഥ് കൗളും രണ്ടു വീതവും ഭുവനേശ്വര്‍ കുമാർ, ബില്ലി സ്റ്റാന്‍ലേക്ക്, റാഷിദ് ഖാന് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.