മുംബൈ: െഎ.പി.എല്ലിൽ ചാമ്പ്യന്മാരുടെ നിർഭാഗ്യം തുടരുന്നു. തുടർച്ചയായ മൂന്നാം മത്സരത്തിലും മുംബൈ ഇന്ത്യൻസിന് അവസാന ഒാവറിൽ തോൽവി. മൂന്നാം മത്സരത്തിൽ ഡൽഹിക്കെതിരെ ഏഴു വിക്കറ്റിനാണ് ചാമ്പ്യന്മാർ തോറ്റത്. സ്കോർ മുംബൈ: 194/7 (20 ഒാവർ), ഡൽഹി: 195/3 (20 ഒാവർ). അവസാനം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ 20ാം ഒാവറിൽ ഡൽഹിക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 11 റൺസായിരുന്നു. ക്രീസിലുണ്ടായിരുന്ന ഇംഗ്ലണ്ടിെൻറ ജാസൺ റോയ് നിശ്ചയദാർഢ്യം കൈവിടാതെ സ്ട്രൈക്കിങ്ങിൽ.
മികച്ച ബാളുകളെറിഞ്ഞ് വൻ ഫോമിലുള്ള ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനാണ് അവസാന ഒാവർ എറിയാനെത്തിയത്. പ്രതീക്ഷയോടെ കാത്തുനിന്ന ആരാധകരുടെ നെഞ്ചു തകർത്ത് ആദ്യ രണ്ടു പന്തുകളിൽ ഫോറും സിക്സും. ഇതോടെ നാലു പന്തിൽ ജയിക്കാൻ ഒരു റൺസ് മാത്രം. പ്രതീക്ഷ നഷ്ടമായെന്ന് ഏറക്കുറെ മുംബൈ ഉറപ്പിച്ചെങ്കിലും അടുത്തു മൂന്ന് പന്തുകളും റൺസ് വിട്ടുകൊടുക്കാതെ മുസ്തഫിസുർ കാത്തു. ഒടുവിൽ ഒരു പന്തിൽ ജയിക്കാൻ ഒരു റൺസ്. സമ്മർദം വീണ്ടും ജാസൻ റോയിക്ക്. ഫീൽഡിങ് പരമാവധി അടുത്തു നിർത്തി സിംഗ്ൾ തടയാനുള്ള രോഹിത് ശർമയുടെ ശ്രമം പക്ഷേ വിലപ്പോയില്ല. ലോങ്ങിലേക്ക് റോയ് ഉയർത്തിയടിച്ച പന്ത് നിലംെതാടുേമ്പാൾ അരികിൽ ഒരു ഫീൽഡറും ഉണ്ടായിരുന്നില്ല.
ഇതോടെ സീസണിൽ മുംബൈയുടെ മൂന്നാം തോൽവി. നേരത്തേ, ആദ്യ മത്സരത്തിൽ ചെന്നൈയിനോടും രണ്ടാം മത്സരത്തിൽ ഹൈദരാബാദിനോടും അവസാന ഒാവറിലാണ് ചാമ്പ്യന്മാർ തോറ്റത്. മുംബൈക്കായി സൂര്യകുമാർ യാദവ് (32 പന്തിൽ 53), എവിൻ ലൂയിസ് (28 പന്തിൽ 48), ഇഷൻ കിഷൻ (23 പന്തിൽ 44) എന്നിവർ തിളങ്ങി. ഡൽഹിയുടെ വിജയശിൽപിയായ ജാസൺ റോയിക്ക് (53 പന്തിൽ 91*) വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് (25 പന്തിൽ 47) പിന്തുണ നൽകി. ഡൽഹിയുടെ ആദ്യ ജയമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.