പുണെ: െഎ.പി.എൽ 11ാം സീസൺ ‘വയസ്സൻ പട’യുടേതാണ്. 38കാരനായ കരീബിയർ താരം ക്രിസ് ഗെയ്ലിെൻറ അതിവേഗ സെഞ്ച്വറിക്കു പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിെൻറ വെറ്ററൻ താരം ഷെയ്ൻ വാട്സണിെൻറ ബാറ്റിങ് വിസ്ഫോടനം. രാജസ്ഥാൻ റോയൽസിെനതിരായ മത്സരത്തിൽ 51 പന്തിൽ 100 തൊട്ടാണ് വാട്സൺ കൊടുങ്കാറ്റു തീർത്തത്. ഒാസീസ് താരത്തിെൻറ സെഞ്ച്വറിയും (57 പന്തിൽ ആറ് സിക്സും ഒമ്പത് ഫോറുമടക്കം106) സുരേഷ് റെയ്നയുടെ വെടിക്കെട്ടും (29 പന്തിൽ ഒമ്പത് ഫോറടക്കം 46) ഒരുമിച്ചതോടെ ചെന്നൈക്ക് 64 റൺസിെൻറ ആധികാരിക ജയമായി.
വാട്സണെ അജിങ്ക്യ രഹാനെ അഭിനന്ദിക്കുന്നു
ആദ്യം ബാറ്റുചെയ്ത ചെന്നൈ അഞ്ച് വിക്കറ്റിന് 204 റൺസെടുത്തപ്പോൾ രാജസ്ഥാൻ ഒമ്പത് പന്ത് ശേഷിക്കെ 140ന് ഒാൾഒൗട്ടായി. ബെൻ സ്റ്റോക്സ് (45) മാത്രമാണ് നിരയിൽ ചെറുത്തുനിന്നത്. ചെന്നൈക്കായി ദീപക് ചഹാർ, ശാർദുൽ ഠാക്കൂർ, ഡ്വൈൻ ബ്രാേവാ, കരൺ ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.