ഇൗഡൻ ഗാർഡനിൽ റാഷിദ് ഖാൻ ബാറ്റുകൊണ്ടും പന്തുകൊണ്ടും കളം നിറഞ്ഞപ്പോൾ കൊൽകത്ത നൈറ്റ് റൈഡേഴ്സിനെതിരായ നിർണായക മത്സരത്തിൽ സൺറൈസേഴ്സിന് ജയം. ഞായാറാഴ്ച്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയാണ് കെയ്ൻ വില്യംസെൻറ ചുണക്കുട്ടികൾ നേരിടുക. രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 13 റണ്‍സിനാണ് ഹൈദരാബാദ് കെട്ടുകെട്ടിച്ചത്. 10 പന്തില്‍ 34 റണ്‍സെടുക്കുകയും മൂന്നു വിക്കറ്റുകള്‍ പിഴുതെടുക്കുകയും ചെയ്ത റാഷിദ് ഖാനാണ് കളിയിലെ താരം. രണ്ട് സുപ്രധാന ക്യാച്ചും അഫ്ഗാൻ താരം കൈക്കലാക്കിയിരുന്നു സ്‌കോര്‍ ഹൈദരാബാദ് 174-7, കൊല്‍ക്കത്ത 161-9
Remember the name! #KKRvsSRH pic.twitter.com/XxU2ysKCzl
— CricTracker (@Cricketracker) May 25, 2018
ക്രിസ് ലിന്‍ (48), റോബിന്‍ ഉത്തപ്പ (2), ആന്ദ്രെ റസല്‍ (7) എന്നീ വമ്പൻമാരുടെ വിക്കറ്റുകളാണ് റാഷിദ് പിഴുതത്. നാലോവറില്‍ വെറും 19 റണ്‍സ് വഴങ്ങിയാണ് അഫ്ഗാന്‍ താരം മൂന്നുപേരെയും തിരിച്ചയച്ചത്.
സൺറൈസേഴ്സ് ഉയർത്തിയ 175 റൺസ് പിന്തുടർന്ന കൊൽകത്തക്ക് വേണ്ടി സുനില്‍ നരെയ്ന്‍ പതിവ് പോലെ വെടിക്കെട്ട് തുടക്കമാണ് നല്കിയത്. 13 പന്തില്‍ 26 റണ്‍സെടുത്ത വിന്‍ഡീസ് താരം പുറത്താകുമ്പോള്‍ സ്‌കോര്‍ 3.4 ഓവറില്‍ 40 റണ്‍സ്. തുടർന്നെത്തിയ നിതീഷ് റാണ റണ്ണൗട്ടായി പുറത്തുപോയി. 16 പന്തില്‍ 22 റണ്‍സായിരുന്നു റാണയുടെ സമ്പാദ്യം. ഒന്നിന് 87 റണ്‍സില്‍ നിന്ന് ആറുവിക്കറ്റിന് 118ലേക്ക് കൊല്‍ക്കത്ത വീണത് പെട്ടെന്നായിരുന്നു. റാഷിദ് ഖാെൻറ സ്പിൻ മാന്ത്രികത്തിൽ ദിനേഷ് കാർത്തിക്കിെൻറ പടക്ക് പിഴച്ചു. ഒരറ്റത്ത് പിടിച്ചുനിന്ന സുഭ്മാന്‍ ഗില്ലിൽ കെ.കെ.ആർ പ്രതീക്ഷവെച്ചെങ്കിലും ഹൈദരാബാദ് ബൗളർമാരുടെ മുന്നിൽ പതറുകയായിരുന്നു.
ടോസ് നേടിയ കൊല്‍ക്കത്ത സണ്‍റൈസേഴ്‌സിനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും വൃദ്ധിമാന്‍ സാഹയും കരുതലോടെ തുടങ്ങിയെങ്കിലും. ഫോമിലായിരുന്ന ധവാനെയും കെയ്ന്‍ വില്യംസണെയും ഒരേ ഓവറില്‍ പുറത്താക്കി കുല്‍ദീപ് യാദവ് സണ്‍റൈസേഴ്‌സിനെ ഞെട്ടിക്കുകയായിരുന്നു. ധവാന്‍ 24 പന്തില്‍ 34 റണ്‍സെടുത്തപ്പോള്‍ മുന്നാമനായെത്തിയ വില്യംസണ്‍ 3 റണ്‍സെടുത്ത് പുറത്തായി.
35 റണ്‍സെടുത്ത സാഹയെ ചൗള വീഴ്ത്തി. തുടർന്ന് ഒത്തുചേർന്ന ഷാക്കിബ് അല്‍ഹസനും ദീപക് ഹൂഡയും ചെറുത്തു നിൽക്കാൻ ശ്രമം നടത്തിയെങ്കിലും കുല്‍ദീപ് യാദവ് വീണ്ടും അപകടകാരിയായി. 24 പന്തില്‍ 28 റണ്‍സെടുത്ത് നിൽക്കുകയായിരുന്ന ഷാക്കിബിനെ യാദവ് തിരിച്ചയച്ചു. തൊട്ടുപിന്നാലെ 18 റണ്‍സെടുത്ത ഹൂഡ സുനില്‍ നരെയ്‌നും വിക്കറ്റ് സമ്മാനിച്ചു.
കാര്‍ലോസ് ബ്രാത്ത്‌വൈറ്റ് (8), യൂസുഫ് പത്താന്‍ (3) എന്നിവര്‍ കൂടി പുറത്തായതോടെ സണ്റൈസേഴ്സിെൻറ നില പരിതാപകരമായി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച റാഷിദ്ഖാനാണ് സൺറൈസേഴ്സ് സ്കോർ 170 കടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.