സ്വന്തം നാട്ടിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 40 റൺസിന് തകർത്തെറിഞ്ഞ് മുംബൈ ഇന്ത്യൻസ്. ബൗളർമാർ തീ തുപ്പിയ മത്സര ത്തിൽ വിൻഡീസിെൻറ പേസർ അല്‍സരി ജോസഫാണ് ഹൈദരാബാദിനെ തോൽപിച്ചത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മുംബെെ നി ശ്ചിത ഓവറിൽ ഏഴ് വിക്കറ്റിന് 136 റൺസ് മാത്രമാണ് എടുത്തത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹെെദരാബാദ് കേവലം 96 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.
ഐ.പി.എല്ലിലെ ഏറ്റവും കുറഞ്ഞ ലക്ഷ്യങ്ങളിലൊന്നിലേക്ക് ബാറ്റ് വീശിയ സൺറെെസേഴ്സിന് മുംബൈ ബൗളർമാർ വൻ വെല്ലുവിളിയാണ് ഉയർത്തിയത്. 3.4 ഓവറിൽ വെറും 12 റൺസ് വഴങ്ങി അൽസരി പിഴുതത് ആറ് വിക്കറ്റുകൾ. രാഹുൽ ചഹാർ രണ്ടും, ബംറ, ജേസൻ ബെൻഡോഫും എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
20 റൺസെടുത്ത ദീപക് ഹൂഡയാണ് സൺറൈസേഴ്സിെൻറ ടോപ് സ്കോറർ. വാർണർ 15 റൺസും ജോണി ബെയർസ്റ്റോ 16 റൺസുമെടുത്ത് പുറത്തായി. മനീഷ് പാണ്ഡെ 16ഉം മുഹമ്മദ് നബി 11 റൺസുമെടുത്തു.
നേരത്തെ, നൂറ് റൺസ് കടക്കില്ലെന്ന് തോന്നിച്ച മുംബൈയെ അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം നടത്തി കീറോൺ പൊള്ളാർഡ് (26 പന്തിൽ 46 റൺസ്) ആണ് രക്ഷിച്ചത്. ഡി കോക് 19ഉം ഇഷാൻ കിഷൻ 17 റൺസുമെടുത്തു. സൺറെെസേഴ്സിനായി സിദ്ധാർഥ് കൗൾ രണ്ടും റാഷിദ് ഖാൻ, മുഹമ്മദ് നബി, സന്ദീപ് ശർമ, ബുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റുമെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.