ബംഗളൂരു: അവസാന അങ്കത്തിൽ ടീമിെൻറ പോരാട്ടവീര്യം കണ്ട ആർ.സി.ബിയുടെ ആരാധകർ, കോഹ്ലിയും കൂട്ടരും ഇൗ കളി കുറച്ചു നേരത്തേ കളിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോയിട്ടുണ്ടാവും. പാർഥിവും (പൂജ്യം) കോഹ്ലിയും (16) ഡിവില്ലിയേഴ്സും (ഒന്ന്) ആദ്യ മൂന്ന് ഒാവറിൽ കൂടാരം കയറിയിട്ടും നാലാം വിക്കറ്റിൽ 89 പന്തിൽ 144 റൺസിെൻറ കൂട്ടുകെെട്ടാരുക്കിയ ഹെറ്റ്മെയറിെൻറയും ഗുർകീറത്ത് സിങ്ങിെൻറയും തകർപ്പൻ ബാറ്റിങ് മികവിൽ ഹൈദരാബാദിൽ നിന്ന് ബാംഗ്ലൂർ വിജയം കൊത്തിയെടുക്കുകയായിരുന്നു.
പ്ലേ ഒാഫ് സാധ്യത നേരത്തേ അസ്തമിച്ച ബാംഗ്ലൂർ ഇതോടെ അഞ്ചു ജയവും എട്ടു തോൽവിയുമായി 11 പോയേൻറാടെ വിരാട് കേഹ്ലിയും കൂട്ടരും ഇൗ സീസണിെൻറ പടം മടക്കി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 43 പന്തിൽ 70 റൺസെടുത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസണിെൻറ മികവിൽ ഏഴു വിക്കറ്റിന് 175 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ നാലു പന്ത് ശേഷിക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് അടിച്ചെടുത്തു.
ഹെറ്റ്മെയർ നാലു ഫോറും ആറു സിക്സുമടക്കം 47 പന്തിൽ 75 റൺസെടുത്തപ്പോൾ 48 പന്തിൽ 65 റൺസുമായി ഗുർകീറത്ത് സിങ് മികച്ച പിന്തുണയേകി. സ്പിന്നർ യുസ്വേന്ദ്ര ചാഹൽ ട്വൻറി20യിലെ തെൻറ നൂറാം വിക്കറ്റും ഇൗ മത്സരത്തിൽ കണ്ടെത്തിയത് ബാംഗ്ലൂരിന് ഇരട്ടിമധുരമായി. വിജയികൾക്കുവേണ്ടി വാഷിങ്ടൺ സുന്ദർ മൂന്ന് ഒാവറിൽ 24 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഹൈദരാബാദിെൻറ പ്ലേ ഒാഫ് സാധ്യതകൾ ഇനി കൊൽക്കത്തയുടെ കളിയെ കൂടി ആശ്രയിച്ചാണിരിക്കുന്നത്. കൊൽക്കത്ത അടുത്ത കളി തോറ്റാൽ മാത്രമേ പ്ലേ ഒാഫിന് യോഗ്യത നേടാനാവൂ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് പ്രതീക്ഷയുള്ള തുടക്കം മാർട്ടിൻ ഗുപ്റ്റിലും(30) വൃദ്ധിമാൻ സാഹയും(20) ചേർന്ന് നൽകിയെങ്കിലും കണ്ണുംപൂട്ടിയടിച്ച് മധ്യനിര േവഗം കൂടാരം കയറി. മനീഷ് പാണ്ഡെ(9), വിജയ് ശങ്കർ(27), യൂസുഫ് പത്താൻ(3), മുഹമ്മദ് നബി(4) എന്നിവരല്ലൊ മടങ്ങിയെങ്കിലും വില്ല്യംസൺ (43 പന്തിൽ 70) പിടിച്ചുനിന്നതോടെയാണ് മികച്ച സ്കോറിലേക്കെത്തിയത്. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഒാവറിൽ വില്യംസൺ 28 റൺസാണ് അടിച്ചുകൂട്ടിയത്.
ബാംഗ്ലൂരിെൻറ വിശ്വസ്തരായ മൂന്ന് ബാറ്റ്സ്മാന്മാർ എളുപ്പം മടങ്ങിയതോടെ തോറ്റെന്ന് കരുതിയിടത്തുനിന്നാണ് നാലാം വിക്കറ്റിൽ ഹെറ്റ്മേയറും ഗുർകീറത്തും വിസ്മയപ്രകടനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.