താരലേല മേശയിൽ വിസ്മയിപ്പിച്ചവരിലേക്കാണ് കണ്ണുകളെല്ലാം. 8.40 കോടി രൂപക്ക് രാജസ് ഥാൻ റോയൽസ് സ്വന്തമാക്കിയ ഇന്ത്യൻതാരം ജയദേവ് ഉനദ്കടിനൊപ്പം തമിഴ്നാടിെൻ റ വരുൺ ചക്രവർത്തിയായിരുന്നു വിസ്മയിപ്പിച്ചത്. 20 ലക്ഷം അടിസ്ഥാന വിലയുള്ള ചക്രവർത്തിയെ 8.40 കോടിക്കായിരുന്നു കിങ്സ് ഇലവൻ പഞ്ചാബ് നേടിയത്. നിഗൂഢ സ്പിന്നറെന്നാണ് വിളിപ്പേര്.
ഇംഗ്ലണ്ട് താരം സാം കറൻ (7.2 കോടി-പഞ്ചാബ്) ആണ് വിദേശികളിലെ കോടീശ്വരൻ.
കോളിൻ ഗ്രാം (6.40കോടി-ഡൽഹി), കാർലോസ് ബ്രത്വൈറ്റ് (5 കോടി-കൊൽക്കത്ത), ഷിംറോൺ ഹെറ്റ്മയർ (4.20 കോടി-ബാംഗ്ലൂർ) എന്നിവരാണ് വിലയേറിയ മറ്റ് വിദേശികൾ.
വണ്ടർ കിഡ്സ്
ശിവം ദുബെ: 20 ലക്ഷം രൂപയുള്ള താരത്തെ ബാംഗ്ലൂർ നേടിയത് അഞ്ച് േകാടിക്ക്.
പ്രഭ് സിമ്രാൻ: 20 ലക്ഷത്തിൽനിന്ന് 4.8 കോടിയിൽ പഞ്ചാബിൽ. ഇന്ത്യ അണ്ടർ 19 നായകൻ.
പ്രയാസ് റേ ബർമൻ: 16കാരനെ 1.5 കോടിക്ക് ബാംഗ്ലൂർ സ്വന്തമാക്കി. ലെഗ് സ്പിന്നർ
മലയാളി സാന്നിധ്യം
സഞ്ജു സാംസൺ (രാജസ്ഥാൻ), ബേസിൽ തമ്പി (ഹൈദരാബാദ്), കെ.എം ആസിഫ് (ചെന്നൈ), മിഥുൻ സുരേന്ദ്രൻ (രാജസ്ഥാൻ), സന്ദീപ് വാര്യർ (കൊൽക്കത്ത), ദേവ്ദത്ത് പടിക്കൽ (ബാംഗ്ലൂർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.