െചന്നൈ: കഴിഞ്ഞ സീസണിലെ പതിവുപല്ലവി ആവർത്തിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. വമ്പ ൻ താരനിരകളുമായി എത്തിയിട്ടും ഉദ്ഘാടന മത്സരത്തിൽ ചെന്നൈക്കു മുന്നിൽ കോഹ്ലിപ് പടക്ക് തോൽവി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന ബാംഗ്ലൂർ 70 റൺസിന് പുറത്തായ ി. മറുപടി ബാറ്റിനിറങ്ങിയ ചെന്നൈ 17.4 ഒാവറിൽ 14 പന്ത് ബാക്കിയിരിക്കെ ലക്ഷ്യം കണ്ടു. അമ്പാട്ടി റായിഡു(28), സുരേഷ് റെയ്ന(19), കേദാർ ജാദവ്(13) എന്നിവരാണ് ചെന്നൈ നിരയിൽ തിളങ്ങിയത്.
ചെന്നൈയുടെ വെറ്ററൻ സ്പിന്നർമാരായ ഹർഭജൻ സിങ്ങും ഇംറാൻ താഹിറുമാണ് (മൂന്നു വിക്കറ്റ് വീതം) ബാംഗ്ലൂരിെൻറ കഥകഴിച്ചത്. സ്പിൻ മികവ് മനസ്സിൽ കണ്ടാവണം ടോസ് നേടിയ എം.എസ്. ധോണി, കോഹ്ലിയെ ബാറ്റിങ്ങിന് വിളിച്ചു. ക്യാപ്റ്റെൻറ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ചെന്നൈ ബൗളർമാരുടേത്. ബാംഗ്ലൂരിെൻറ കപ്പിത്താൻ വിരാട് കോഹ്ലിയെ മടക്കിയയച്ച് ഹർഭജൻ സിങ്ങാണ് വേട്ട തുടങ്ങിയത്. ഭാജിയെ സിക്സറിന് പറത്താനുള്ള കോഹ്ലിയുടെ ശ്രമം രവീന്ദ്ര ജദേജ തടയുകയായിരുന്നു. കോഹ്ലി മടങ്ങിയതിനു പിന്നാലെ ഒാരോരുത്തരായി സ്പിൻ മികവിന് മുന്നിൽ ബാറ്റുവെച്ച് കീഴടങ്ങി.
മുഇൗൻ അലിയെയും (9) എ.ബി ഡിവില്ലിയേഴ്സിനെയും (9) ഭാജി തന്നെ പുറത്താക്കി. പിന്നാലെ എത്തിയ വിൻഡീസ് വെടിക്കെട്ട് വീരൻ ഷിംറോൺ ഹെറ്റ്മെയർ (0) അസാധ്യമായ റൺസിനായി ഒാടി റണ്ണൗട്ടായി. ശിവം ദുബെ (2), നവദീപ് സെയ്നി (2), യുസ്വേന്ദ്ര ചഹൽ (4) എന്നിവരെ പുറത്താക്കി ഇംറാൻ താഹിറും അരങ്ങ് തകർത്തപ്പോൾ, ബാംഗ്ലൂർ കിതച്ചു.
ഒാപണർ പാർഥിവ് പേട്ടൽ 29 റൺസുമായി അവസാനംവരെ പിടിച്ചുനിന്നെങ്കിലും കാര്യമുണ്ടായില്ല. ഉമേഷ് യാദവിനെയും (1) കോളിൻ ഗ്രാൻഡ്ഹോമിനെയും (4) ജദേജയും മടക്കി. ഒടുവിൽ ഒാപണർ പാർഥിവിനെ ബ്രാവോയും കുരുക്കിയതോടെ 17.1 ഒാവറിൽ ബാംഗ്ലൂർ പുറത്താവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.