ലണ്ടൻ: രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്ലറെ ‘മങ്കാദിങ്ങി’ലൂടെ പുറത്താക്കി വിവാ ദത്തിൽപെട്ട പഞ്ചാബ് ക്യാപ്റ്റൻ അശ്വിന് എം.സി.സിയുടെ പിന്തുണയുമില്ല. ക്രിക്കറ്റ് നിയമങ്ങളുടെ പിതാക്കളായി അറിയപ്പെടുന്ന മെരിൽബോൺ ക്രിക്കറ്റ് ക്ലബ് (എം.സി.സി) ആണ് അശ്വിൻ ചെയ്തത് ക്രിക്കറ്റിെൻറ മര്യാദയോട് ചേർന്നതല്ലെന്ന് വ്യക്തമാക്കിയത്.
നോൺ സ്ട്രൈക്കിങ് ബാറ്റ്സ്മാൻ അമിതമായി മുന്നോേട്ടാടാനുള്ള സാധ്യത കണക്കിലെടുത്ത് നിയമം ആവശ്യമാണെങ്കിലും അത് അവസരമായി കണ്ട് മുതലെടുക്കുന്നത് ശരിയല്ലെന്ന് എം.സി.സി മാനേജർ ലോസ് ഫ്രേസർ സ്റ്റ്യുവർട്ട് പറഞ്ഞു.
അശ്വിൻ പന്തെറിയാനായി ക്രീസിലെത്തിയപ്പോൾ അകത്തായിരുന്ന ജോസ് ബട്ലർ ബൗളർ പന്തെറിയുകയാണെന്ന് ഉറപ്പിച്ചാണ് മുന്നോട്ടുനീങ്ങിയത്. അശ്വിൻ പക്ഷേ, പകരം അൽപനേരം കാത്തുനിന്ന് സ്റ്റമ്പ് തെറിപ്പിക്കുകയായിരുന്നു. പന്തെറിയാതെ കാത്തുനിന്നത് ശരിയായ നിലപാടായില്ലെന്നും മാന്യതക്കു നിരക്കാത്തതാണെന്നും എം.സി.സി മാനേജർ പറഞ്ഞു.
നേരേത്ത, മങ്കാദിങ്ങിനെ അനുകൂലിച്ച് എം.സി.സി രംഗത്തുവന്നിരുന്നു.
അശ്വിനെ പിന്തുണച്ചും എതിർത്തും ലോകമുടനീളം ക്രിക്കറ്റ് താരങ്ങൾ രണ്ടു ചേരിയിലാണ്. അശ്വിൻ ചെയ്തത് അപമാനകരമായെന്ന് മുൻ ഒാസീസ് സ്പിന്നർ ഷെയ്ൻ വോൺ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.