മുംബൈ: ന്യൂസിലൻഡ് താരം ആഡം മിൽനെ പരിക്കേറ്റ് െഎ.പി.എല്ലിൽനിന്ന് പുറത്തായതോടെ, വ ിൻഡീസ് ഫാസ്റ്റ് ബൗളർ അലസാരി ജോസഫിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. ഒരു സീസണിലേ ക്കാണ് കരീബിയൻ താരവുമായി മുംബൈ കരാർ ഒപ്പിട്ടത്.
2016 അണ്ടർ 19 ലോകകപ്പിൽ മികച്ച പ്രകടനത്തോടെയാണ് യുവതാരത്തെ െഎ.പി.എൽ ക്ലബുകൾ നോട്ടമിട്ടിരുന്നത്. ആറു മത്സരങ്ങളിൽ 13 വിക്കറ്റ് വീഴ്ത്തിയ അലസാരി ജോസഫ് ഫൈനലിൽ ഇന്ത്യയുടെ മൂന്നു വിക്കറ്റുകളും വീഴ്ത്തിയിരുന്നു.
ഇതുവരെ ഏഴു ട്വൻറി20 മത്സരം കളിച്ച താരം ഒമ്പതു വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഡൽഹിേയാട് തോറ്റായിരുന്നു പുതിയ സീസണിൽ മുംബൈ ഇന്ത്യൻസിെൻറ തുടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.