ബംഗളൂരു: െഎ.പി.എല്ലിൽ വ്യാഴാഴ്ച രാത്രിയിലെ മുംബൈ ഇന്ത്യൻസ്-ബാംഗ്ലൂർ റോയൽ ചലേഞ് ചഴ്സ് മത്സരത്തിലെ അമ്പയറിങ്ങിെൻറ പേരിൽ വിവാദം. മുംബൈയുടെ ലസിത് മലിംഗ എറിഞ്ഞ 20ാ ം ഒാവറിലെ അവസാന പന്ത് നോബാളായെങ്കിലും അമ്പയർ കണ്ടില്ല. മുംബൈയുടെ 187 റൺസ് പിന്തു ടർന്ന ബാംഗ്ലൂരിന് അവസാന പന്തിൽ വേണ്ടിയിരുന്നത് ഏഴു റൺസ്. ക്രീസിൽ ശിവം ദുബെ. ഒാഫ്സ ്റ്റംപിനു പുറത്തായി പറന്ന പന്ത് ലോങ്ഒാണിലേക്ക് പായിച്ചെങ്കിലും റൺസൊന്നും എട ുത്തില്ല. ബാംഗ്ലൂരിന് ആറു റൺസ് തോൽവി.
കളിക്കു പിന്നാലെയാണ് വിവാദം തുടങ്ങുന്നത്. മലിംഗയുടെ മുൻകാൽ ക്രീസ് വരയും കടന്ന് പുറത്തെത്തിയിട്ടും ഒാൺഫീൽഡ് അമ്പയർ എസ്. രവി നോ ബാൾ വിളിച്ചില്ല. ഇതോടെ എക്സ്ട്രാ റൺസും ഫ്രീഹിറ്റ് ബാളും നഷ്ടമായി. ബാംഗ്ലൂരിന് ജയിക്കാനുള്ള സുവർണാവസരവും നഷ്ടപ്പെട്ടു.
സമ്മാനദാനത്തിനുശേഷം വിരാട് കോഹ്ലി മാച്ച് റഫറിയുടെ മുറിയിലെത്തി പ്രതിഷേധം അറിയിച്ചതായും റിപ്പോർട്ടുണ്ട്. മാച്ച് റഫറി മനു നയ്യാറുടെ മുറിയിൽ ഇടിച്ചുകയറിയ ബാംഗ്ലൂർ ക്യാപ്റ്റൻ അമ്പയറുടെ തീരുമാനത്തിൽ രൂക്ഷമായി പ്രതിഷേധിച്ചു. ഇതിെൻറ പേരിൽ അച്ചടക്കനടപടിയെ ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ട്.
കളി ജയിച്ചെങ്കിലും മുംൈബ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും അമ്പയറിങ്ങിനെ വിമർശിച്ചു.
‘‘ഇത്തരം പിഴവുകൾ ക്രിക്കറ്റിന് നല്ലതല്ല. നേരേത്ത ബുംറ എറിഞ്ഞ ഒാവറിൽ അമ്പയർ അനാവശ്യമായി ഒരു വൈഡും വിളിച്ചിരുന്നു. കൈകൊടുത്ത് പിരിയുകയല്ലാതെ കളിക്കാർക്ക് ഒന്നും ചെയ്യാനാവില്ല. പിഴവുകൾ തിരുത്തി കുറ്റമറ്റതാക്കുമെന്നാണ് പ്രതീക്ഷ’’- രോഹിത് ശർമ പറഞ്ഞു. അമ്പയറിങ്ങിനെ വിമർശിച്ചുകൊണ്ട് കെവിൻ പീറ്റേഴ്സൻ, മൈക്കൽ വോൺ, മാത്യു ഹെയ്ഡൻ തുടങ്ങിയവരും രംഗത്തെത്തി. ഇന്ത്യയിൽനിന്നുള്ള െഎ.സി.സിയുടെ ഏക എലൈറ്റ് പാനൽ അമ്പയറാണ് എസ്. രവി.
‘അമ്പയർ കണ്ണുതുറന്നിരിക്കണം’ –കോഹ്ലി റീേപ്ലയിൽ മലിംഗയുടെ നോബാൾ വ്യക്തമായി തെളിഞ്ഞതോടെ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി തന്നെ പ്രതിഷേധവുമായി ആദ്യമെത്തി. ‘‘ക്ലബ് ക്രിക്കറ്റല്ല, െഎ.പി.എല്ലാണ് കളിക്കുന്നത്. അമ്പയർമാർ കണ്ണുതുറന്നിരിക്കണം. അവസാന പന്തിലെ അമ്പയറിങ് തീർത്തും പരിഹാസ്യമായിരുന്നു. ചെറു മാർജിനിൽ ഫലം നിർണയിക്കുന്ന മത്സരങ്ങളിൽ അമ്പയർമാർ കൂടുതൽ കൃത്യതയും ജാഗ്രതയും കാണിക്കണം’’ -വിരാട് തുറന്നടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.