ഐ.പി.എൽ സംപ്രേഷണാവകാശം ഇനി സ്റ്റാർ ഇന്ത്യക്ക്

മുംബൈ: ഐ.പി.എൽ ടെലിവിഷൻ സംപ്രേഷണാവകാശം സ്റ്റാർ ഇന്ത്യ സ്വന്തമാക്കി. 16,347.50 കോടി രൂപക്കാണ് സ്റ്റാർ ഇന്ത്യ ഐ.പി.എൽ മീഡിയ റൈറ്റ്സ് നേടിയത്. കഴിഞ്ഞ 10 വർഷമായി ഐ.പി.എൽ മൽസരങ്ങൾ സംപ്രേഷണം ചെയ്യുന്ന സോണി പിക്ചേഴ്സിനെ മറികടന്നാണ് സ്റ്റാർ ഇന്ത്യ സംപ്രേഷണാവകാശം കരസ്ഥമാക്കിയത്. 2018 മുതൽ 2022 വരെയുള്ള അഞ്ചു വർഷത്തേക്കാണ് കരാർ. പുതിയ കരാറോടെ ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരങ്ങളേക്കാൾ കൂടുതൽ ചിലവുള്ലതായി ഐ.പി.എൽ മത്സരം മാറി.

2008ൽ ഏകദേശം 8,200 കോടി രൂപയ്ക്കാണ് സോണി പിക്ചേഴ്സ് 10 വർഷത്തേക്ക് കരാർ സ്വന്തമാക്കിയത്. 2015ൽ ഇതിൻെറ ഗ്ലോബൽ ഡിജിറ്റൽ അവകാശങ്ങൾ മൂന്നു വർഷത്തേക്ക് നോവി ഡിജിറ്റിലിനു കൈമാറിയിരുന്നു. സംപ്രേഷണാവകാശംസ്വന്തമാക്കാനുള്ള ലേലത്തിന് ടെണ്ടർ വിളിച്ചപ്പോൾ 24 കമ്പനികളാണ് താൽപര്യമറിയിച്ചു മുന്നോട്ടുവന്നത്. 
 

Tags:    
News Summary - IPL Media Rights Auction: Star Wins- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.