ബംഗളൂരു: സ്വന്തം മണ്ണിലൂടെ സീസണിലെ ആദ്യ ജയവുമായി ബംഗളൂരു റോയൽ ചലഞ്ചേഴ്സ്. കിങ്സ് ഇലവൻ പഞ്ചാബിനെതിരെ നാല് വിക്കറ്റിനായിരുന്നു ജയം. 19.2 ഒാവറിൽ 155 റൺസുമായി പുറത്തായ പഞ്ചാബിെൻറ സ്കോർ ഡിവില്ലിയേഴ്സിെൻറയും (57), ക്വിൻറൺ ഡികോക്കിെൻറയും (45) മികവിൽ ബംഗളൂരു മറികടക്കുകയായിരുന്നു.
കഴിഞ്ഞ സീസണിൽ തുടരെ തോൽവി വഴങ്ങിയ ടീമിന് ആത്മവിശ്വാസം നൽകുന്നതായി രണ്ടാം മത്സരത്തിലെ ഇൗ ജയം. ആദ്യ മത്സരത്തിൽ ബംഗളൂരു കൊൽക്കത്തയോട് നാല് വിക്കറ്റിന് തോറ്റിരുന്നു.
വെടിെക്കട്ട് ബാറ്റ്സ്മാന്മാർ നിറഞ്ഞ ബംഗളൂരുവിനെ സ്പിൻ ആക്രമണംകൊണ്ടാണ് പഞ്ചാബ് നേരിട്ടത്. രണ്ടാം പന്തിൽതന്നെ ഒാപണർ ബ്രണ്ടൻ മക്കല്ലം (0) പുറത്തായി. ഒാപണർ ക്വിൻറൺ ഡിക്കോക്കിനൊപ്പം നിലയുറപ്പിക്കുന്നതിനിടെ കോഹ്ലി (21) മുജീബ് സദ്റാെൻറ ഗൂഗ്ലിയിൽ ക്ലീൻ ബൗൾഡ്. പകരമിറങ്ങിയ എബി ഡിവില്ലിയേഴ്സിനെ കൂട്ടുപിടിച്ച് ഡിക്കോക്ക് രക്ഷാപ്രവർത്തന ദൗത്യം ഏറ്റെടുത്തതോടെ 10 ഒാവറിൽ സ്കോർ 79 കടന്നു. ഇതിനിടെ ഡികോക്കിെൻറ കുറ്റി അശ്വിൻ പിഴുതു. തൊട്ടടുത്ത പന്തിൽ സർഫറാസ് ഖാനും (പൂജ്യം), അധികം വൈകാതെ ഡിവില്ലയേഴ്സും പുറത്തായെങ്കിലും മന്ദീപ് സിങ് അവസാന ഒാവറുകളിൽ നിലയുറപ്പിച്ച് കളി പിടിച്ചു. ക്രിസ് വോക്സിനും വാഷിങ്ടൺ സുന്ദറിനും കളി ജയിപ്പിക്കാനുള്ള ജോലിയേ ഉണ്ടായിരുന്നുള്ളൂ.
ആദ്യ ബാറ്റിൽ പഞ്ചാബിനെ ഉമേഷ് യാദവാണ് വിറപ്പിച്ചത്. നാലാം ഒാവറിൽ മൂന്ന് വിക്കറ്റെടുത്ത യാദവ് കനത്ത പ്രഹരം നൽകി. ലോകേഷ് രാഹുൽ (47), കരുൺ നായർ (29) കൂട്ടുകെട്ടാണ് അവരെ കരകയറ്റിയത്. ആദ്യ രണ്ടു പന്തുകളിൽ അഗർവാളിനെയും (11 ബാളിൽ 15) ആരോൺ ഫിഞ്ചിനെയും (പൂജ്യം) മടക്കിയ ഉമേഷ് അവസാനപന്തിൽ യുവരാജിെൻറ കുറ്റിതെറിപ്പിച്ചു. അർധസെഞ്ച്വറിക്ക് മൂന്നു റൺസകലെ വെച്ച് ലോകേഷിനെ വാഷിങ്ടൺ സുന്ദറിെൻറ ബാളിൽ സർഫറാസ് ഖാൻ പിടികൂടി. അവസാന ഒാവറുകളിൽ ആഞ്ഞടിച്ച രവിചന്ദ്ര അശ്വിൻ 20 ബാളിൽ 33 റൺസെടുത്തു.
കരുൺ 26 ബാളിൽനിന്ന് 29 റൺസെടുത്തു. ക്രിസ് വോക്സ് എറിഞ്ഞ ആദ്യ ഒാവറിൽ 16 റൺസാണ് പിറന്നത്. നാലാം ഒാവറിൽ ഉമേഷ് എറിയാനെത്തിയതോടെ കളി മാറി. ആദ്യ രണ്ടു പന്തുകളിൽ അഗർവാളിനെയും (11 ബാളിൽ 15) ആരോൺ ഫിഞ്ചിനെയും (പൂജ്യം) മടക്കിയ ഉമേഷ് അവസാന പന്തിൽ യുവരാജിെൻറ കുറ്റിതെറിപ്പിച്ചു. അഗർവാളിനെ വിക്കറ്റിന് പിന്നിൽ കീപ്പർ ക്വിൻറൺ ഡികോക്ക് പിടികൂടിയപ്പോൾ നേരിട്ട ആദ്യ പന്തിൽതന്നെ ഫിഞ്ച് വിക്കറ്റിന് മുന്നിൽ കുടുങ്ങി.
ഡിവില്ലിയേഴ്സിൻെറ ബാറ്റിങ്
നാല് ഒാവറിൽ മൂന്നിന് 36 എന്ന നിലയിൽ ഒത്തുചേർന്ന ലോകേഷും കരുൺ നായരും ചേർന്ന് സ്കോർബോർഡ് ചലിപ്പിക്കുകയായിരുന്നു. അർധസെഞ്ച്വറിക്ക് മൂന്നു റൺസകലെ വെച്ച് ലോകേഷിനെ വാഷിങ്ടൺ സുന്ദറിെൻറ ബാളിൽ സർഫറാസ് ഖാൻ പിടികൂടുകയായിരുന്നു. മാർകസ് സ്േറായിനിസ് 11 റൺസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.