ബംഗളൂരു: പണമൊഴുകുന്ന െഎ.എസ്.എൽ ഫുട്ബാളിൽ അടുത്ത സീസൺ മുതൽ 10 ടീമുകൾ കളിക്കും. ബംഗളൂരു എഫ്.സി, ജംഷഡ്പൂർ ആസ്ഥാനമായ ടാറ്റ സ്റ്റീൽ എന്നിവയുടെ അപേക്ഷക്ക് െഎ.എസ്.എൽ സംഘാടകരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെൻറ് ലിമിറ്റഡ് അംഗീകാരം നൽകിയതോടെയാണ് രണ്ടു നഗരങ്ങൾ കൂടി െഎ.എസ്.എല്ലിെൻറ ഭാഗമാകുന്നത്.
നാലാം സീസണിലേക്കു കടക്കുന്ന െഎ.എസ്.എൽ മത്സരങ്ങൾ 10 നഗരങ്ങളിലായി അഞ്ചുമാസം നീണ്ടുനിൽക്കും.രാജ്യത്ത് ഉരുക്കുവ്യവസായ മേഖലയിലെ വമ്പന്മാരായ ടാറ്റ സ്റ്റീൽ, ജിൻഡാൽ സൗത്ത്വെസ്റ്റ് എന്നിവയാണ് പുതിയ ടീമുകളെ സ്പോൺസർ ചെയ്യുന്നത്.
1,812 കോടി ഡോളറാണ് ടാറ്റ സ്റ്റീലിെൻറ ആസ്തി. ജെ.എസ്.ഡബ്ല്യുവിന് 900 കോടി ഡോളറും. ഇതോടെ, െഎ.എസ്.എല്ലിലെത്തുന്ന വമ്പന്മാരുടെ നിരക്ക് കനമേറും.
ബംഗളൂരു എഫ്.സിയുടെ ഹോം ഗ്രൗണ്ട് ശ്രീകണ്ഠീരവ സ്റ്റേഡിയവും ടാറ്റ സ്റ്റീലിന് ജംഷെഡ്പൂർ ടാറ്റ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയവുമാകും. അംഗീകാരം നൽകും മുമ്പ് െഎ.എസ്.എൽ സമിതി ഇവിടങ്ങളിൽ പരിശോധന നടത്തും. നേരത്തെ കൊൽക്കത്തൻ ക്ലബുകളായ ഇൗസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ എന്നിവയും െഎ.എസ്.എല്ലിെൻറ ഭാഗമാകുന്നുവെന്ന് വാർത്തയുണ്ടായിരുന്നുവെങ്കിലും നിബന്ധനകളെ ചൊല്ലി ഇരുവരും പിൻവാങ്ങുകയായിരുന്നു.
െഎ.എസ്.എല്ലിലെ നവാഗതരെ മേയ് 26ന് പ്രഖ്യാപിക്കാനായിരുന്നു നേരത്തെ തീരുമാനമെങ്കിലും ജൂൺ ഏഴിന് ക്വാലാലംപൂരിൽ ഉന്നതതല യോഗം നടക്കാനുള്ളതിനാൽ നീട്ടിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.