ഒരാഴ്ച മുമ്പ് ആൻറിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ രണ്ടാം ഇന്നി ങ്സിൽ ബൗൾ ചെയ്യാനിറങ്ങുേമ്പാൾ ജസ്പ്രീത് ബുംറ കരുതി, ‘ഇന്ന് ഒൗട്ട്സ്വിങ്ങറുകൾ എറിയാം’. ആ ഒൗട്ട്സ്വിങ്ങറുകൾ ബുംറക്ക് എേട്ടാവറിൽ ഏഴു റൺസിന് അഞ്ച് വിക്കറ്റുകളാണ് സമ്മാനിച്ചത്. കഴിഞ്ഞദിവസം ജമൈക്കയിലെ സബീന പാർക്കിൽ ആദ്യ ഇന്നിങ്സിൽ ഇറങ്ങുേമ്പാൾ ബുംറയുടെ മനസ്സിൽ ഇതായിരുന്നു, ‘ഇന്ന് ഇൻസ്വിങ്ങറുകളാവെട്ട’. ഫലം ഒമ്പത് ഒാവറിൽ 16 റൺസിന് ആറു വിക്കറ്റ്. എല്ലാം ഇൻസ്വിങ്ങറുകളിലൂടെ. അതായത്, രണ്ട് ഇന്നിങ്സുകളിലേതും കൂടി 103 പന്തിൽ 23 റൺസിന് 11 വിക്കറ്റ്.
ഒരു പേസ് ബൗളർക്ക് മികച്ച വേഗത്തിൽ തോന്നുേമ്പാഴെല്ലാം പന്ത് ഏത് ഭാഗത്തേക്കും സ്വിങ് ചെയ്യിക്കാൻ കഴിയുന്നുവെങ്കിൽ ടെസ്റ്റിൽ അതിലും മികച്ച ഒരു ആയുധം ഒരു നായകെൻറ ആവനാഴിയിലുണ്ടാവില്ല. ബുംറ അത്തരത്തിൽ അമൂല്യമായ വജ്രായുധമാണ്. ഏത് ടീമിനെതിരെയും ഏത് സാഹചര്യത്തിലും പ്രയോഗിക്കാവുന്ന പിഴക്കാത്ത ആയുധം.
വ്യക്തമായ ചിന്താശേഷിയുള്ള ബൗളറാണ് ബുംറ. ഒാരോ മത്സരത്തിലും തെൻറ ആവനാഴിയിലേക്ക് പുതിയ അസ്ത്രങ്ങൾ ചേർക്കുന്ന താരം. ബുംറക്ക് പേസ് ബൗളിങ്ങിൽ ചെയ്യാൻ സാധിക്കാത്തതായി ഒന്നുമില്ല. ഡെക്കിൽ പിച്ച് ചെയ്യിച്ച് ബാറ്റ്സ്മാനെ ബൗൺസുകൊണ്ട് പരിക്ഷിക്കും. സീമിൽ കുത്തി ഇരുവശത്തേക്കും ചലിപ്പിക്കും.
ഫുൾ പിച്ചിൽ എറിഞ്ഞ് രണ്ടു ഭാഗത്തേക്കും സ്വിങ് ചെയ്യിപ്പിക്കാനും മിടുക്കൻ. ഇതൊക്കെ കൂടാതെ ഏതുസമയവും ബാറ്റ്സ്മാെൻറ നില തെറ്റിക്കുന്ന യോർക്കറുകളും തൊടുക്കും. ഇതെല്ലാം ഒാവർ ദ വിക്കറ്റായാലും എറൗണ്ട് ദ വിക്കറ്റായാലും മികച്ച വേഗത്തിൽ തന്നെയാവും ബാറ്റ്സ്മാനെ തേടിയെത്തുന്നതും. എല്ലാം കൊണ്ടും ടെസ്റ്റ് ക്രിക്കറ്റിന് യോജിച്ച ലക്ഷണമൊത്ത പേസ് ബൗളർ. 12ാമത്തെ ടെസ്റ്റ് മത്സരം മാത്രം കളിച്ചുകൊണ്ടിരിക്കുകയാണ് ബുംറ. എന്നാൽ 60 വിക്കറ്റുകൾ കീശയിലാക്കിക്കഴിഞ്ഞു. 18.86 ശരാശരിയിലും 43.0 സ്ട്രൈക്റേറ്റിലുമാണിതെന്നത് നേട്ടം കൂടുതൽ കേമമാക്കുന്നു. കളിച്ച രാജ്യങ്ങളിലെല്ലാം അഞ്ച് വിക്കറ്റ് നേട്ടവും കൊയ്തുകഴിഞ്ഞു. ഇപ്പോൾ അതിന് മകുടം ചാർത്തുംവിധം ഹാട്രിക്കും.
Full View വിൻഡീസ് ഒാപണർ ജോൺ കാംപലിെൻറ ബാറ്റിലുരുമ്മി പന്ത് കീപ്പർ ഋഷഭ് പന്തിെൻറ ഗ്ലൗസിലെത്തിയപ്പോൾ ബുംറയുടെ മുഖത്ത് പതിവു ചെറുചിരി മാത്രം. പക്ഷേ, സ്ലിപ്പിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ വാക്കുകൾ സ്റ്റംപ്മൈക്കിലൂടെ വ്യക്തമായി കേൾക്കാമായിരുന്നു, ‘എന്തൊരു ബൗളറാണ് നീ, എന്തൊരു ബൗളർ’. ഏതൊരു ഇന്ത്യൻ ആരാധകെൻറയും മനസ്സിൽ ഇപ്പോൾ ഇൗ ആവേശമുണ്ടാവും. കാരണം ഇന്ത്യ കണ്ടിട്ടില്ലാത്ത പേസ് ബൗളറായാണ് ബുംറയുടെ വളർച്ച. അല്ലെങ്കിൽ ലോകത്തെ വിറപ്പിച്ചിരുന്ന തങ്ങളുടെ കാലത്തെ വിൻഡീസ് ബൗളിങ് നിരയിൽ ബുംറക്ക് സ്ഥാനമുണ്ടാവുമോ എന്ന ചോദ്യത്തിന് ഇതിഹാസ പേസർമാരായ ആൻഡി റോബർട്സും കർട്ലി ആംബ്രോസും ഒരേസ്വരത്തിൽ യെസ് പറയില്ലായിരുന്നല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.