ന്യൂഡല്‍ഹി: പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ് മോശം അഭിപ്രായപ്രകടനം നടത്തി വീണ്ടും വിവാദത്തില്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതൃത്വത്തെ ജാവേദ് മിയാന്‍ദാദ് ചോദ്യം ചെയ്യുകയും അദ്ദേഹത്തെ അപമാനിക്കുകയുമായിരുന്നു. പാകിസ്താനില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിനുശേഷം പാക് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മിയാന്‍ദാദ് വിവാദ അഭിപ്രായപ്രകടനം നടത്തിയത്.
നരേന്ദ്ര മോദിയെ ജാവേദ് ‘ചീഞ്ഞ മുട്ട’ എന്ന് വിശേഷിപ്പിക്കുകയും മോദിയുടെ പിതൃത്വത്തില്‍ അതിശയിക്കുന്നതായും പറഞ്ഞു. ഇന്ത്യ ആരെയാണ് ഭയപ്പെടുത്താന്‍ നോക്കുന്നതെന്ന് അവര്‍ക്ക് അറിയില്ളെന്നും പാകിസ്താനിലെ മുഴുവന്‍ പുരുഷന്മാരും കുട്ടികളും ഇന്ത്യയോട് യുദ്ധം ചെയ്യാന്‍ തയാറാണെന്നും മിയാന്‍ദാദ് പറഞ്ഞു. മുമ്പും ഇന്ത്യക്കെതിരെ വിവാദ പ്രസ്താവനകള്‍ നടത്തി മിയാന്‍ദാദ് വിവാദത്തിലായിട്ടുണ്ട്. തീവ്രവാദി ദാവൂദ് ഇബ്രാഹിമിന്‍െറ മകളുടെ ഭര്‍തൃപിതാവ് കൂടിയാണ് മിയാന്‍ദാദ്.
1965ലെയും 1971ലെയും കാര്‍ഗിലിലെയും യുദ്ധത്തില്‍നിന്ന് പാകിസ്താന്‍ പാഠം ഉള്‍ക്കൊണ്ടിട്ടില്ളെന്നും ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയാത്ത മിയാന്‍ദാദിനും സമാന അവസ്ഥയാണെന്നും ബി.ജെ.പി എം.പി അനുരാഗ് താക്കൂര്‍ മിയാന്‍ദാദിന്‍െറ അഭിപ്രായപ്രകടനത്തോട് പ്രതികരിച്ചു. മുമ്പ് ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റൊഡ്രിഗോ ദുതേര്‍തെ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയെ ‘വേശ്യയുടെ മകന്‍’ എന്ന് വിശേഷിപ്പിച്ചത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.