ന്യൂഡൽഹി: ‘സചിൻ ടെണ്ടുൽകർ, 10’ ^ ക്രിക്കറ്റ് ആരാധക മനസ്സുകളിലെ ആ ഭാഗ്യ നമ്പർ ഇനി മാസ്റ്റർ ബ്ലാസ്റ്ററുടേത് മാത്രമായി തുടരും. ഇതിഹാസ താരത്തോടുള്ള ആദരവിെൻറ ഭാഗമായി പത്താം നമ്പർ ജഴ്സി ഇനിയാർക്കും നൽകേണ്ടെന്ന് ബി.സി.സി.െഎ തീരുമാനിച്ചു. രാജ്യാന്തര ക്രിക്കറ്റിൽനിന്നും സചിൻ 2013 നവംബറിൽ വിരമിച്ചെങ്കിലും അദ്ദേഹം ധരിച്ച ജഴ്സി നമ്പർ ബോർഡ് പിൻവലിച്ചിരുന്നില്ല.
എന്നാൽ, മാസ്റ്റർ ബ്ലാസ്റ്റർ അണിഞ്ഞ പത്താം നമ്പർ ജഴ്സിയിൽ മൈതാനത്തിറങ്ങാൻ മറ്റു താരങ്ങളാരും തയാറായിരുന്നില്ല. ഏറെ നാളുകൾക്കുശേഷം മുംബൈ പേസ് ബൗളർ ശർദുൽ ഠാകുറാണ് ആരാധകർ വിശുദ്ധമായി പരിഗണിച്ച ‘പത്താം നമ്പർ’ അണിഞ്ഞിറങ്ങിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 31ന് ശ്രീലങ്കക്കെതിരായ ഏകദിന മത്സരത്തിൽ അരങ്ങേറ്റം കുറിക്കുേമ്പാൾ സചിെൻറ നമ്പറിൽ ശർദുൽ ഗ്രൗണ്ടിലെത്തിയപ്പോൾ ആരാധകരും വിട്ടില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ കടുത്ത വിമർശനമുയർന്നു. സചിെൻറ ജഴ്സി അണിയരുതെന്ന ഭീഷണിയും ഉയർന്നു. സംഖ്യാജ്യോതിഷ പ്രകാരമാണ് നമ്പർ തിരഞ്ഞെടുത്തതെന്ന് താരം പ്രതികരിച്ചിട്ടും ആരാധക രോഷം അടങ്ങിയില്ല. ഇതോടെ, അടുത്ത കളിയിൽ മറ്റൊരു നമ്പർ ജഴ്സിയണിഞ്ഞാണ് ശർദുൽ ഇറങ്ങിയത്.
ഇതോടെയാണ് മാസ്റ്റർ ബ്ലാസ്റ്ററുടെ ഭാഗ്യ നമ്പർ കാലാകാലത്തേക്ക് പിൻവലിക്കാൻ ബോർഡ് തീരുമാനമെടുത്തത്.ഒൗദ്യോഗികമായി പിൻവലിക്കുന്നില്ലെങ്കിലും ഭാവിയിൽ ഒരു ഇന്ത്യൻ താരത്തിനും പത്താം നമ്പർ നൽകേണ്ടെന്നാണ് തീരുമാനം. സചിൻ വിരമിച്ചതിനു പിന്നാലെ അദ്ദേഹത്തിെൻറ െഎ.പി.എൽ ടീമായ മുംബൈ ഇന്ത്യൻസ് പത്താം നമ്പർ പിൻവലിച്ചിരുന്നു.
ഫുട്ബാളിലെ ജഴ്സി റിട്ടയർ
താരങ്ങളോടുള്ള ആദരസൂചകമായി ജഴ്സി പിൻവലിക്കൽ ക്രിക്കറ്റിൽ പതിവുള്ളതല്ലെങ്കിലും ഫുട്ബാളിൽ ഏറെയുണ്ട്. രാജ്യാന്തര ഫുട്ബാളിൽ ജഴ്സി പിൻവലിക്കാൻ ‘ഫിഫ’ അനുമതിയില്ല. മറഡോണക്ക് ആദരമർപ്പിച്ച് അർജൻറീന പത്താം നമ്പർ പിൻവലിക്കാൻ തീരുമാനിച്ചെങ്കിലും ഫിഫ അനുമതി നൽകിയില്ല. അങ്ങനെ, മറഡോണയുടെ കുപ്പായത്തിൽ ലയണൽ മെസ്സി അവതരിച്ചു. എങ്കിലും നിരവധി ക്ലബുകൾ പ്രിയപ്പെട്ട താരങ്ങളുടെ സ്മരണയിൽ പല നമ്പറുകളും ഷോക്കേസിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.