മുംബൈ: സുപ്രീംകോാടതി നിയോഗിച്ച ജസ്റ്റിസ് ലോധ കമ്മിറ്റി ബി.സി.സി.െഎയോട് യു.എസ് കേന്ദ്രമായ ഒാഡിറ്റിങ് കൺസൾട്ടൻസി 'ഡിലോയിറ്റ്' നടത്തിയ റിപ്പോർട്ട് ആവശ്യപ്പെട്ടു. ബി.സി.സി.െഎയിലെ ഫണ്ട് ദുരുപയോഗത്തെക്കുറിച്ചും മോശം ഭരണസംവിധാനത്തെകുറിച്ചുമുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഡിലോയിറ്റ് റിപ്പോർട്ട്.
ബി.സി.സി.െഎ സെക്രട്ടറി അജയ് ഷിർകയോടും പ്രസിഡൻറ് അനുരാഗ് താക്കുറിനോടും, സി.ഇ.ഒ രാഹുൽ ജോഹറിയോടും വ്യാഴാഴ്ചയാണ് ലോധ കമ്മറ്റി ഇക്കാര്യം ആവശ്യപ്പെട്ടത്. ഒറീസ്സ, ഹൈദരാബാദ്, ജമ്മു&കാശ്മീർ എന്നി സംസ്ഥാന അസോസിയേഷനുകളെ സംബന്ധിച്ച് ഡിലോയിറ്റ് തയാറാക്കിയ റിപ്പോർട്ട് അഞ്ച് ദിവസത്തിനകം സമർപ്പിക്കാനാണ് ലോധ കമ്മിറ്റി ബി.സി.സി.െഎയോട് ആവശ്യപ്പെട്ടത്.
ടെലിവിഷനുകളിൽ നിന്ന് ലഭിച്ച് പണം സംഘടന ദുരുപയോഗ ചെയ്തതുൾപ്പടെയുള്ള വിവരങ്ങൾ ഡിലോയിറ്റ് റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. ബി.സി.സി.െഎക്കു കീഴിലുള്ള ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്ക് 2016-2017 വർഷത്തേക്ക് ക്ളീൻ ഒാഡിറ്റ് റിപ്പോർട്ട് തയാറാക്കാനുള്ള ശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.